ടെസ്‌ല കാറുകൾക്ക് അയർലൻഡിൽ വില കുറച്ചു ; അയ്യായിരം യൂറോ വരെ SEAI പ്ലഗ് ഇൻ ഗ്രാന്റ്

അയര്‍ലന്‍ഡ് മാര്‍ക്കറ്റില്‍ ടെസ്‍ല കാറുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി. ടെ‍സ്‍ലയുടെ ജനപ്രിയ മോഡുകളായ മോഡല്‍-3 , മോഡല്‍ -Yഎന്നിവയ്ക്ക് 5000 യൂറോ വരെ SEAI plug-in grant ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടെ മോഡല്‍ -3 സ്റ്റാന്റേഡ് വെര്‍ഷന് 44990 യൂറോയായി വില കുറയും. 491 കിലോമീറ്റര്‍ റേഞ്ചുള്ള കാറാണ് ഇത്. 620 കിലോമീറ്റര്‍ റേഞ്ചുള്ള മോഡല്‍-3 ലോങ് റേഞ്ച് ഫോര്‍ വീല്‍ ഡ്രൈവ് കാറുകള്‍ക്ക് 52990 യൂറോയാണ് നിലവിലെ വില. മോഡല്‍-3 റാപ്പിഡ് പെര്‍ഫോമന്‍സ് കാറുകളുടെ വില ഇനിമുതല്‍ 63990 യൂറോ ആയിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

സിങ്കിള്‍ മോട്ടോറും, 455 കിലോമീറ്റര്‍ റേഞ്ചുമുള്ള മോഡല്‍ -Y കാറുകളുടെ ബേസ് വേര്‍ഷന് 46990 യൂറോയാണ് പുതിയ വില. സിങ്കിള്‍ ചാര്‍ജ്ജില്‍ 533 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന മോഡല്‍ -Y ഫോര്‍വീല്‍ കാറുകള്‍ക്ക് 53890 യൂറോയും, ഹൈ പെര്‍ഫോമന്‍സ് മോ‍ഡല്‍- Y കാറുകള്‍ക്ക് 63990 യൂറോയുമാണ് ഇനിമുതല്‍ വില.

യു.എസ്, ചൈന എന്നിവിടങ്ങളില്‍ കമ്പനി നടപ്പാക്കിയ വിലക്കുറവിന് പിന്നാലെയാണ് അയര്‍ലന്‍ഡിലും കാറുകളുടെ വില ടെസ്‍ല കുറയ്ക്കുന്നത്. മോ‍ഡല്‍-3 ബേസ് മോഡല്‍ കാറുകള്‍ക്ക് നിലവില്‍ യു.എസില്‍ 40000 യൂറോയാമ് വില. യു.എസ് മാര‍്ക്കറ്റിലുള്ള S, X മോ‍ഡലുകള്‍ക്കും കമ്പനി വില കുറച്ചിട്ടുണ്ട്. ‍

Share this news

Leave a Reply

%d bloggers like this: