അയർലൻഡിൽ മരുന്നുക്ഷാമം രൂക്ഷമാവുന്നു ; 224 ആവശ്യമരുന്നുകൾ സ്റ്റോക്കില്ല

വൈറസ് വ്യാപനവും, ആശുപത്രികളിലെ തിരക്കും മൂലം വെല്ലുവിളി നേരിടുന്ന അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കി മരുന്ന് ക്ഷാമം. കഴിഞ്ഞ ദിവസങ്ങളിലായി 12 അവശ്യമരുന്നുകളുടെ കൂടെ സ്റ്റോക്ക് അവസാനിച്ചതോടെ നിലവില്‍ സ്റ്റോക്കില്ലാത്ത മരുന്നുകളുടെ എണ്ണം 224 ആയി.

ഏറ്റവുമൊടുവിലായി സ്റ്റോക്ക് തീര്‍ന്ന മരുന്നുകളുടെ പട്ടികയില്‍ അപസ്മാര ചികിത്സയ്ക്കുള്ള phenytoin ഉം ഉള്‍പ്പെടുമെന്നാണ് Azure ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ Medicine Shortages Index ല്‍ നിന്നും വ്യക്തമാവുന്നത്. രാജ്യം വൈറസ് രോഗവ്യാപനത്തിന്റെ പിടിയിലായപ്പോഴും സാധാരണ ജലദോഷം. ഫ്ലൂ, എന്നിവയ്ക്കുള്ള മരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നതായി കഴിഞ്ഞ ആഴ്ചകളില്‍ ഫാര്‍മസികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാരസെറ്റമോള്‍, അമോക്സിലിന്‍, പെന്‍സിലിന്‍ തുടങ്ങിയ മരുന്നുകള്‍ക്കും, രക്തസമ്മര്‍ദ്ദ ചികിത്സയ്ക്കായുള്ള മരുന്നുകള്‍ക്കും നിലവില്‍ ക്ഷാമം നേരിടുകയാണ്.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മരുന്നുകള്‍ക്ക് കുറഞ്ഞ വില നല്‍കുന്നതാണ് രാജ്യത്ത് മരുന്ന് ലഭ്യത കുറയാന്‍ കാരണമെന്നാണ് Azure ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ വിലയിരുത്തല്‍. പത്ത് അവശ്യമരുന്നുകള്‍ക്ക് അയര്‍ലന്‍ഡ്, യു.കെ, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നല്‍കുന്ന വില താരതമ്യം ചെയ്തുകൊണ്ടായിരുന്നു Azure ന്റെ വിശകലനം.

ഇതുപ്രകാരം അയര്‍ലന്‍ഡ് സര്‍ക്കാര്‍ വ്യാവസായിക കരാര്‍ പ്രകാരം നല്‍കുന്നതിന്റെ ഇരട്ടി വിലയോളം യു.കെ യും, മറ്റും യൂറോപ്യന്‍ രാജ്യങ്ങളും മരുന്നുകള്‍ക്ക് നല്‍കുന്നതായി Azure പറയുന്നു. ചില മരുന്നുകള്‍ക്ക് അയര്‍ലന്‍ഡിലേതിനേക്കാള്‍ നാലിരട്ടി വിലയും നല്‍കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: