കാവ്യനീതി അദൃശ്യമാക്കപ്പെടുന്ന തിന്മയുടെ തുടർവിജയം – വിജി വർഗ്ഗീസ് ഈപ്പൻ എഴുതുന്നു

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്; കാവ്യനീതി അദൃശ്യമാക്കപ്പെടുന്ന തിന്മയുടെ തുടർവിജയം – വിജി വര്‍ഗ്ഗീസ് ഈപ്പന്‍ എഴുതുന്നു

എന്തു കൊണ്ടു തിന്മകൾ തുടർവിജയം നേടുന്നു എന്ന ചോദ്യവുമായി ആണു Abhinav Sunder Nayak സംവിധാനം ചെയ്ത ‘Mukundan Unni Associates’ (2022) എന്ന മലയാളം സിനിമ കണ്ടത്. ഈ സിനിമയ്ക്കു 2014 ൽ പുറത്തിറങ്ങിയ, Dan Gilroy സംവിധാനം ചെയ്ത ‘Nightcrawler’ എന്ന സിനിമയുമായി ചില സാമ്യങ്ങൾ ഉണ്ടെന്നു വായിച്ചത് കൊണ്ടു അതും കണ്ടു. Mukundan Unni Associates’ ൽ insurance lawyer ആയ മുകുന്ദൻ ഉണ്ണി (Vineeth Sreenivasan) യും Nightclawler ൽ freelance photojournalist ആയ Louis Bloom (Jake Gyllenhaal) ഉം തമ്മിൽ ഏറെ സമാനതകൾ ഉണ്ട്.

രണ്ടു പേരും സ്വന്തം കഴിവുകളിൽ വിശ്വസിക്കുന്നവരും, തങ്ങളെ തന്നെ ഫലപ്രദമായി market ചെയ്യുവാൻ സാധിക്കുന്നവരും കഠിനാധ്വാനികളും ആണു. എന്നാൽ, ഈ കെട്ടകാലത്തിൽ, ജീവിത ‘വിജയം’ നേടുവാൻ ഇതൊന്നും പോരെന്നും, തങ്ങളെക്കാൾ വളരുന്നവരെയും തങ്ങളുടെ വളർച്ചക്ക് ഭീഷണിയായവരെയും ഏതുവിധേനെയും വെട്ടിനിരത്തുവാനും ഇല്ലായ്മ ചെയ്യുവാനും സാധിക്കണമെന്നുമുള്ള ന്യായവിരുദ്ധമായ യുക്തിയെ ഈ രണ്ടു സിനിമകളും ശക്തിയോടെ അവതരിപ്പിക്കുന്നു. അതോടൊപ്പം, ഇങ്ങനെയുള്ള സിനിമകളിൽ സാധാരണയായി നാം പ്രതീക്ഷിക്കുന്ന കാവ്യനീതി (poetic justice) നടപ്പാകുന്നുമില്ല. ഫലമോ, തിന്മകൾക്കു തുടർ വിജയം ലഭിക്കുന്നു, തിന്മ പ്രവർത്തിക്കുന്നവർ കൂടുതൽ ഉയരങ്ങളിൽ എത്തുന്നു.

ഒരു സമൂഹനിർമ്മിതിക്കു ആവശ്യമായ നീതി, ദയ, സ്നേഹം എന്നീ മൂല്യങ്ങളെക്കാൾ സ്വന്തം നേട്ടങ്ങൾ നേടിയെടുക്കുവാൻ ഏതറ്റംവരെയും പോകുന്ന ഇന്നത്തെ ലോകത്തിന്റെ നേർരേഖയാണ് ‘Mukundan Unni Associates’ ഉം ‘Nightcrawler’ ഉം. നാം പരിപാവനമെന്നു കരുതുന്ന പ്രേമം/ഭാര്യ-ഭർതൃ സ്നേഹം മുതലായ ബന്ധങ്ങൾ പോലും സ്വകാര്യനേട്ടങ്ങൾക്കായുള്ള മാർഗങ്ങൾ മാത്രമായി മാറുന്ന ഇന്നത്തെ മൂല്യച്യുതിയേയും ‘Mukundan Unni Associates’ വരച്ചുകാട്ടുന്നു. ഈ ആശയം സംവേദനം ചെയ്യുന്ന ശക്തമായ പുരുഷ-സ്ത്രീ കഥാപാത്രങ്ങളാണ് മുകുന്ദൻ ഉണ്ണിയും, അദേഹത്തിന്റെ കൂട്ടാളി/പങ്കാളിയായ Meenakshi Jayaraj (Aarsha Chandini) ഉം.

Spoilers ഒഴിവാക്കുവാൻ കൂടുതൽ ഒന്നും പറയുന്നില്ല. ഈ രണ്ടു സിനിമകളും ഇതുവരെയും കണ്ടിട്ടില്ലെങ്കിൽ കാണുക. തുടക്കം മുതൽ (titles & credits ഉൾപ്പടെ) വളരെ വ്യത്യസ്തമായ ഒരു അവതരണ ശൈലിയാണ് ‘Mukundan Unni Associates’ സ്വീകരിച്ചിരിക്കുന്നതു. You will definitely enjoy watching it (in fact, both movies).

ഒരുപക്ഷെ, നമ്മൾ ഒന്നുകിൽ മുകുന്ദൻ ഉണ്ണി, അല്ലെങ്കിൽ അങ്ങനെയുള്ള മുകുന്ദൻ ഉണ്ണിമാരുടെ അസോസിയേറ്റുമാർ ആയിരിക്കാം…. അഥവാ, ആയേക്കാം. ജാഗ്രതൈ!

Share this news

Leave a Reply

%d bloggers like this: