അവസരങ്ങളുടെ വാതിൽ തുറന്ന് Ryanair; മികച്ച ശമ്പളത്തോടെ ground handling ഏജന്റുമാരാവാം

പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ Ryanair ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ground handling agent മാരെ തേടുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30000 യൂറോയാണ് കമ്പനി ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ ജോലി ചെയ്ത് മുന്‍പരിചയമില്ലാത്തവര്‍ക്കും ഈ ജോലിക്കായി അപേക്ഷിക്കാവുന്നതാണ്. യൂറോപ്പില്‍ റെസിഡന്റ്-വര്‍ക്ക് പെര്‍മിറ്റുകള്‍ ഉള്ളവരും, ഡ്രൈവിങ് ലൈസന്‍സ് ഉള്ളവരുമാവണം അപേക്ഷകരെന്ന് കമ്പനി ജോബ് പോസ്റ്റില്‍ പറയുന്നുണ്ട്. വിമാനം മാർഷൽ ചെയ്യുക, ബോർഡിംഗ് സമയത്ത് യാത്രക്കാരെ സഹായിക്കുക, പ്രധാന ടെർമിനലിലേക്കും പുറത്തേക്കും ബാഗേജുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുക തുടങ്ങിയവയാണ് പ്രധാന ഉത്തരവാദിത്തങ്ങള്‍.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അധികസമയജോലിക്ക് പ്രീമിയം പേ, മുപ്പത് ദിവസത്തെ വാര്‍ഷിക അവധി, പ്രൊമോഷന്‍, Ryanair യാത്രയ്ക്ക് ഡിസ്‌കൗണ്ട്, ഡബ്ലിന്‍ എയര്‍പോര്‍ട്ട് ഷോപ്പുകളില്‍ ഡിസ്‌കൗണ്ട്, ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പാര്‍ക്കിങ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ അഞ്ചുവര്‍ഷത്തെ പശ്ചാത്തല പരിശോധനയും നടത്തുന്നതായിരിക്കും.

Ryanair ല്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കായി ജനുവരി 21 ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് Carlton ഹോട്ടലില്‍ റിക്രൂട്ട്മെന്റ് ഡേ സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.

Share this news

Leave a Reply

%d bloggers like this: