BIBLIA ‘23 – മാർത്തോമാ എവർ റോളിങ്ങ് ട്രോഫി മൂന്നാം തവണയും സോർഡ്സ് കുർബാന സെൻ്ററിന്

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ബൈബിൾ ക്വിസിൻ്റെ ഗ്രാൻ്റ് ഫിനാലെ – ബിബ്ലിയ 23  ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ്  ദേവാലയത്തിൽ വച്ച് നടന്നു. പതിനൊന്ന് കുർബാന സെൻ്ററുകളിൽ നിന്നുള്ള ടീമുകൾ വാശിയോടെ പങ്കെടുത്ത മത്സരത്തിൽ   സോർഡ്സ്   കുർബാന സെൻ്റർ പ്രഥമ മാർത്തോമാ എവർ റോളിങ്ങ് ട്രോഫിയും സ്പൈസ് ബസാർ ഡബ്ലിൻ നൽകിയ 500 യൂറോ കാഷ് അവാർഡും സ്വന്തമാക്കി. തുടർച്ചയായി മൂന്നാം തവണയാണ് ടീം സോർഡ്സ് ചാമ്പ്യന്മാരാകുന്നത്. 

ലൂക്കൻ കുർബാന സെൻ്റർ രണ്ടാം സ്ഥാനം കരസ്ഥമാക്കി സെൻ്റ്  പോൾ എവർ റോളിങ്ങ് ട്രോഫിയും  350 യൂറോ കാഷ് അവാർഡും നേടിയെടുത്തു. 

മൂന്നാം സ്ഥാനക്കാർക്കുള്ള സെൻ്റ് പാട്രിക് എവർ റോളിങ്ങ് ട്രോഫിയും    250 യൂറോയുടെ കാഷ് അവാർഡും താലാ കുർബാന സെൻ്റർ കരസ്ഥമാക്കി. ഒപ്പത്തിനൊപ്പം മത്സരിച്ച നാവൻ ടീം നാലാം സ്ഥാനം നേടി. സ്പൈസ് ബസാർ ഏഷ്യൻ സൂപ്പർ മാർക്കറ്റാണ്  ക്യാഷ് പ്രൈസുകൾ  സ്പോൺസർ ചെയ്തത്. 

ഒന്നാം സ്ഥനം നേടിയ  സോർഡ്സ്   കുർബാന സെൻ്ററിൻ്റെ ടീം അംഗങ്ങൾ – അഗസ്റ്റസ് ബനഡിറ്റ്, കെവിൻ ഡയസ്,  ജോഹൻ ജോബി, ജെസ്ന ജോബി, സ്മിത ഷിൻ്റോ.

രണ്ടാം സ്ഥനം നേടിയ  ലൂക്കൻ കുർബാന സെൻ്ററിൻ്റെ ടീം അംഗങ്ങൾ –  ഇവ എൽസ സുമോദ്, ജെറാൾഡ് മാർട്ടിൻ മേനാച്ചേരി, അന്ന ജോബിൻ, ലിയോ ജോർജ്ജ് ബിജു, നിസി മാർട്ടിൻ.

മുന്നാം സ്ഥനം നേടിയ  താലാ കുർബാന സെൻ്ററിൻ്റെ ടീം – ആരവ് അനീഷ്, സമുവൽ സുരേഷ്, ഐറിൻ സോണി, അലീന റ്റോജോ, മരീന വിൽസൺ

ഉച്ചകഴിഞ്ഞ് ഒരു മണിക്ക് വി. കുർബാനയോടെ ആരംഭിച്ച പരിപാടികൾ   ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. 

ആദ്യന്ത്യം ആവേശോജ്വലമായ ക്വിസ് മത്സരങ്ങൾ ക്വിസ് മാസ്റ്ററായ  സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ ജനറൽ കോർഡിനേറ്റർ റവ. ഡോ. ക്ലെമൻ്റ് പാടത്തിപ്പറമ്പിൽ നിയന്ത്രിച്ചു. ഓഡിയോ വിഷൽ റൗണ്ടുകൾ ഉൾപ്പെടെ ഒൻപത് റൗണ്ടുകളായാണു മത്സരങ്ങൾ നടന്നത്.

കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ  കാറ്റിക്കിസം  കോർഡിനേറ്റർ ശ്രീ. ജോസ് ചാക്കോ, സോണൽ സെക്രട്ടറി ബിനുജിത്ത് സെബാസ്റ്റ്യൻ, സോണൽ ട്രസ്റ്റി ബിനോയ് ജോസ്, ജോബി ജോൺ എന്നിവർ   നേതൃത്വം നൽകി. പങ്കെടുത്ത ടീമുകൾക്ക്  പിന്തുണയും പ്രോത്സാഹനവുമായി അയർലണ്ടിൻ്റെ  വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ഗ്ലാസ്നേവിൽ വികാരി ഫാ. ഫ്രാങ്ക് റിബൈൺ  സമ്മാനങ്ങൾ വിതരണം ചെയ്തു. 

ബൈബിളിനേക്കുറിച്ചും സഭയിലെ വിശുദ്ധരേക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസസമൂഹത്തെ പ്രാപ് തരാക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിൻ സീറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിൾ ക്വിസ് മത്സരങ്ങളിൽ ഈ വർഷം പതിനൊന്ന് കുർബാന സെൻ്ററുകളിൽ നിന്നായി 600 ൽ ഏറെ വിശ്വാസികൾ പങ്കെടുത്തു. ഡബ്ലിൻ സോണൽ തലത്തിൽ വിജയികൾ ആയവർ.

സബ്. ജൂനിയേഴ്സ് : ഫസ്റ്റ് –  ഇവ എൽസ സുമോദ് (ലൂക്കൻ), സെക്കൻ്റ് – ഏബൽ നീലേഷ് (ബ്ലാക്ക്റോക്ക്) തേർഡ് – എലിസബത്ത് കുര്യൻ ( ബ്ലാഞ്ചാർഡ്സ് ടൗൺ), എബിഗയിൽ മേരി ജോയ് (മിഡ് – ലെൻസർ)

ജൂനിയേഴ്സ് : ഫസ്റ്റ് – ജോയൽ വർഗ്ഗീസ് (ബ്രേ), സെക്കൻ്റ് – സുമോദ് സുരേഷ് (താലാ), തേർഡ് – അനയ ഗ്രേറ്റ മാത്യു (താലാ), ജെറാൾഡ് മാർട്ടിൻ മേനാച്ചേരി (ലൂക്കൻ)

സീനിയേഴ്സ് : ഫസ്റ്റ് – ജീവൽ ഷൈജോ (ബ്ലാഞ്ചാർഡ്സ് ടൗൺ), സെക്കൻ്റ് – ഐറിൻ സോണി (താലാ), അന്നാ ജോബിൻ (ലൂക്കൻ) തേർഡ് – ജോയൽ എമ്മാനുവേൽ (ലൂക്കൻ), അനിക ത്രേസ്യ മാത്യു (താലാ)

സൂപ്പർ സീനിയേഴ്സ് : അലീന റ്റോജോ (താലാ), സെക്കൻ്റ് – ആർലിൻ സന്തോഷ് (ബ്ലാക്ക്റോക്ക്), തേർഡ് – അലെൻ സോണി (താലാ)

ജനറൽ : ഫസ്റ്റ് – മെരീന വിൽസൺ (താലാ), സെക്കൻ്റ് – ബീന ജെയ്മോൻ (താലാ), തേർഡ് – സ്മിതാ ഷിൻ്റൊ ( സോർഡ്സ്), നിസി മാർട്ടിൻ (ലൂക്കൻ), നിഷ ജോസഫ് (ഫിബ്സ്ബറോ)

എല്ലാ അംഗങ്ങളും പങ്കെടുത്ത  കുടുംബങ്ങൾക്കുള്ള സമ്മാനം കരസ്ഥമാക്കിയവർ – ഷിൻ്റോ പോൾ ആൻ്റ് ഫാമിലി (സോർഡ്സ്), മാർട്ടിൻ മേനാച്ചേരി ആൻ്റ് ഫാമിലി (ലൂക്കൻ), തോമസ് ആൻ്റണി ആൻ്റ് ഫാമിലി (ബ്ലാഞ്ചാർഡ്സ് ടൗൺ), സുധീഷ് ജോസഫ് ആൻ്റ് ഫാമിലി (നാവൻ).

ഡബ്ലിനു പുറത്ത് നിന്ന് വന്ന് പങ്കെടുത്ത  എറിക്ക് ആൻ്റോ (വെക്സ്ഫോർഡ്) പ്രത്യേക പുരസ്കാരത്തിനർഹനായി.

Share this news

Leave a Reply

%d bloggers like this: