ആൽമരതാളം അയർലണ്ടിലേക്ക് …

സ്റ്റേജ് ഷോകളും ഇവെന്റുകളും കൊണ്ട് സമ്പന്നമായ നമ്മുടെ കൊച്ചു അയർലണ്ടിൽ പുതുവർഷത്തിന് ശേഷമുള്ള ആദ്യ മ്യൂസിക് കോൺസെർട്ടിന് വേദിയൊരുങ്ങുന്നു.

കഴിഞ്ഞ അഞ്ചു വർഷ കാലം കൊണ്ട് അയർലൻഡ് മലയാളികൾക്കു സുപരിചിതമായ SOOPER DOOPER creations ആണ് aalmaram -2023 എന്ന പ്രോഗ്രാം അവതരിപ്പിക്കുന്നത് .

ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ സംഗീത പ്രേമികൾക്കിടയിൽ വൈറലായ മ്യൂസിക് ബാൻഡ് ആണ് ആൽമരം . ചെമ്പൈ സംഗീത കോളേജിൽ നിന്നും സംഗീതം പഠിച്ചിറങ്ങിയ പത്തു കൂട്ടുകാർ ഒരുമിച്ച് പാടി തുടങ്ങിയ അവരുടെ യാത്ര വ്യത്യസ്തവും വൈവിധ്യവുമാർന്ന അവതരണ ശൈലിയിലൂടെ ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു ..സ്ഥിരമായി ഗാനമേള വേദികളിൽ കേൾക്കാത്ത പഴയതും പുതിയതുമായ സിനിമ ഗാനങ്ങളും നാടൻ പാട്ടുകളും തന്നെ ആണ് ഇവരുടെ മുഖ മുദ്ര ..

ഫെബ്രുവരി 11 ആം തീയതി ഡബ്ലിന് താലയിലുള്ള സയന്റോളജി ഓഡിറ്റോറിയത്തിൽ വെച്ച് വൈകുന്നേരം 5 :30 നു നടക്കുന്ന പരിപാടിയുടെ ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങാവുന്നതാണ്. https://www.ukeventlife.co.uk/Ireland

അവതരണ രീതി കൊണ്ട് ഇതിനോടകം ശ്രദ്ധേയമായിരിക്കുന്ന sooper dooper പ്രോഗ്രാമുകളിൽ എല്ലാ കുറിയും ഉള്ളതിൽ നിന്നും വ്യത്യസ്തമായി ഒരു പടി കൂടി മേലെ ശബ്ദ വെളിച്ച വിസ്മയത്തിന്റെ ഒരു മായ ലോകം തന്നെ ആയിരിക്കും ആൽമരം – 2023 എന്ന് സങ്കാടകർ അവകാശപ്പെടുന്നു ..

മയിൽ ഫുഡ്സ് മെയിൻ സ്പോൺസറായും , ഡെയിലി ഡിലൈട് powered by ആയും എത്തുന്ന aalmaram – 2023 യിൽ നാട്ടിൽ നിന്നുമുള്ള അജിനോരഹ് ഗ്രൂപ്പും അസ്സോസിയേറ്റ് ചെയ്യുന്നു ..

ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതായാണ് .
Alex – 0871237342
Sajan – 0868580915
https://www.ukeventlife.co.uk/Ireland

Share this news

Leave a Reply

%d bloggers like this: