“കിവീസിനെ പിടിച്ചുകെട്ടാൻ ഇന്ത്യൻ യുവനിര” ; ഇന്ത്യ – ന്യൂസിലാൻഡ് ടി – 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഏകദിന പരമ്പരയില്‍ നടത്തിയ വൈറ്റ്‍വാഷിന് പിന്നാലെ കിവീസിനെ ടി-20 യിലും പിടിച്ചുകെട്ടാനൊരുങ്ങി ഇന്ത്യ. മുതിര്‍ന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് മത്സരം.

മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലും. ഇഷാന്‍ കിഷനും ചേര്‍ന്നായിരിക്കും ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ പിന്നാലെ കളത്തിലേക്കെത്തും. ഏകദിന പരമ്പരയില്‍ നിറം മങ്ങിയെങ്കിലും ട്വന്റി-ട്വന്റിയില്‍ തന്റെ തനതായ ശൈലിയില്‍ ബാറ്റുവീശാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സൂര്യകുമാര്‍ ഇന്നിറങ്ങുക. ഇവര്‍ക്കൊപ്പം ‍ നായകന്‍ പാണ്ഡ്യയും, ദീപക് ഹൂഢയും ചേരുന്നതോടെ ഇന്ത്യന്‍ ബാറ്റിങ് നിര ഏറെ ശക്തമാവും.

ബൗളിങ്ങില്‍ ശിവം നവി, ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ് എന്നിവര്‍ക്കൊപ്പം വാഷിങ് ടണ്‍സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരും ചേരും. അതേസമയം ഏകദിന പരമ്പരയിലേറ്റ വന്‍ തിരിച്ചടിയുടെ ക്ഷീണം ട്വന്റി-ട്വന്റിയില്‍ തീര്‍ക്കാമെന്ന പ്രതീക്ഷയോടെയാണ് കിവീസ് സംഘം ഇന്ന് കളത്തിലേക്കിറങ്ങുന്നത്.

comments

Share this news

Leave a Reply

%d bloggers like this: