അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ച് ഗാൾവേയിലെ പ്രമുഖ ഭാഷാപഠന സ്കൂൾ ; ആശങ്കയിലായി വിദ്യാർത്ഥികൾ

ഗാല്‍വേയിലെ പ്രഖുഖ ഭാഷാ സ്കൂളായ International House Galway (IHG) അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. ഇതോടെ ആശങ്കയിലായിരിക്കുകയാണ് നിരവധി അന്താരാഷ‍്ട്ര വിദ്യാര്‍ത്ഥികള്‍. അമ്പതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന International House ന്റെ ഗാല്‍വേയിലെ കേന്ദ്രമാണ് അടച്ചുപൂട്ടുന്നത്. നിരവധി ഇംഗ്ലീഷ് ഭാഷാ കോഴ്സുകളും, English as a foreign language (CELTA) കോഴ്സുകളും, ഹൃസ്വകാല സമ്മര്‍ കോഴ്സുകളുമായിരുന്നു ഇവിടെ പ്രധാനമായും നടത്തിവന്നിരുന്നത്.

രണ്ടാഴ്ചകള്‍ക്ക് മുന്‍പ് വരെ കോഴ്സുകളുടെ പരസ്യം നല്‍കിവന്നിരുന്ന സ്കൂളിന്റെ പെട്ടെന്നുള്ള പ്രഖ്യാപനത്തില്‍ ആശങ്കയുണ്ടെന്ന് The Irish Council for International Students (ICOS) ‍‍‍ ഡയറക്ടര്‍ Laura Harmon കഴിഞ്ഞദിവസം പറഞ്ഞു. സ്ഥാപനം അടച്ചുപൂട്ടുന്നതായി ഡിപാര്‍ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ International Education Providers ഡിവി‍ഷനില്‍ നിന്നും സ്ഥിരീകരണം ലഭിച്ചതായും അവര്‍ പറഞ്ഞു.

നിലവില്‍ ബാധിക്കപ്പെട്ട വിദ്യാര്‍ഥികളെ IHG ജീവക്കാരും, ഇന്‍ഷുറന്‍സ് കമ്പനികളും ബന്ധപ്പെടുന്നുണ്ടെന്നും, ഫെബ്രുവരിയില്‍ കോഴ്സ് ആരംഭിക്കാനിരിക്കുന്ന വിദ്യാര്‍ഥികളെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും Laura Harmon പറഞ്ഞു.

അതേസമയം കോഴ്സിനായി പണമടയ്ക്കുകുയം, ഇതുവരെ അയര്‍ലന്‍ഡില്‍ എത്താന്‍ കഴിയാത്തതുമായ വിദ്യാര്‍ഥികളുടെ കാര്യത്തിലുള്ള ആശങ്ക ഇപ്പോഴും തുടരുകയാണ്. ഇത്തരത്തില്‍ പണമടച്ച ഒരു വിദ്യാര്‍ഥിയുമായി ICOS ബന്ധപ്പെട്ടിരുന്നുവെന്നും, ഇവരുടെ വിസ നിരസിക്കപ്പെട്ടതിനാല്‍ ഇവര്‍ റീഫണ്ടിനായി ശ്രമിക്കുകയാണെന്നും ICOS ഡയറക്ടര്‍ പറഞ്ഞു. ഇത്തരത്തില്‍ ബാധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ ICOS ല്‍ ബന്ധപ്പെടണമെന്നും അവര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: