പോളണ്ടിൽ മറ്റൊരു മലയാളി യുവാവ് കൂടെ കൊല്ലപ്പെട്ടു; മരിച്ചത് തൃശ്ശൂർ സ്വദേശി

പോളണ്ടിൽ തൃശൂർ സ്വദേശി കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ സൂരജ്(23) ആണ് മരിച്ചത്. സൂരജിന് ഒപ്പമുണ്ടായിരുന്ന നാലു മലയാളികൾക്ക് പരുക്കേറ്റു. ജോർദാൻ പൗരന്മാരുമായുള്ള വാക്കു തർക്കത്തിനിടെയാണ് കുത്തേറ്റത്.

അഞ്ച് മാസം മുമ്പാണ് സൂരജ് പോളണ്ടിൽ എത്തിയത്. പോളണ്ടിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. സൂരജിന്റെ മരണ വിവരം സുഹൃത്തുക്കളാണ് ബന്ധുക്കളെ അറിയിച്ചത്.

കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയായ യുവാവും പോളണ്ടിൽ വച്ച് കൊല്ലപ്പെട്ടിരുന്നു. കൂടെ താമസിച്ചിരുന്ന ഒരു സ്വദേശിയെ കേസിൽ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

comments

Share this news

Leave a Reply

%d bloggers like this: