കിരീടം ചൂടി ഇന്ത്യൻ കൗമാരപ്പട ; പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ത്യ ജേതാക്കൾ

പ്രഥമ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ജേതാക്കൾ. ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തകർത്താണ് വിജയകിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെ 68 റൺസിനു പുറത്താക്കിയ ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ജയം കുറിച്ചു.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മയുടെ തീരുമാനം ശരിവെച്ചാണ് മത്സരം തുടങ്ങിയത്. 17.1 ഓവറില്‍ വെറും 68 റണ്‍സില്‍ ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായി. ഇന്ത്യക്കായി തിദാസ് സന്ധുവും അര്‍ച്ചന ദേവിയും പര്‍ഷാവി ചോപ്രയും രണ്ട് വീതം വിക്കറ്റ് നേടി. മന്നത് കശ്യരും ഷെഫാലി വര്‍മ്മയും സോനം യാദവും ഓരോരുത്തരെ പുറത്താക്കി.

കുറഞ്ഞ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മ 11 പന്തില്‍ 15 ഉം സഹ ഓപ്പണര്‍ ശ്വേത ശെരാവത്ത് 6 പന്തില്‍ 5 ഉം ഗൊങ്കാഡി ത്രിഷ 29 പന്തില്‍ 24 ഉം നേടി. സൗമ്യ തിവാരി 37 പന്തില്‍ നിന്നും 24 റണ്‍സുകളും നേടി.

comments

Share this news

Leave a Reply

%d bloggers like this: