ഒരു SME’AN പൂരക്കഥ

സ്വാശ്രയ കോളേജ് രംഗത്തെ കേരളത്തിലെ അതികായകൻ എന്ന് വിശേഷിപ്പിക്കാവുന്ന സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ (കോട്ടയം പുതുപ്പള്ളി ബാച്ച് )പൂർവ്വ വിദ്യാർഥികൾ അയർലണ്ടിൽ കഴിഞ്ഞ 28 -നു നടത്തിയ റീയൂണിയൻ ഏറെ പുതുമ അർഹിക്കുന്നു .കേരളത്തിൽ അങ്ങോളമിങ്ങോളം ഇങ്ങിനെ ഒത്തു ചേരലുകൾ നടക്കാറുണ്ടെങ്കിലും രാജ്യത്തിന് പുറത്തു ഈ ഒത്തുചേരലുകൾ വളരെ വിരളമാണ് .

തികച്ചും മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം പഠിച്ചിറങ്ങുന്ന വിദ്യാർഥികൾ ലോകത്തെമ്പാടും ഉള്ള പ്രശസ്ത ഹോസ്പിറ്റലുകളിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിൽഅഭിമാനർഹമായ രീതിയിൽ ജോലി ചെയ്യുന്നു.ഓരോ വിദ്യാർത്ഥികളും തങ്ങളുടെ കോളേജ് ഓർമ്മകൾ പങ്കു വെച്ചു. സമരവും പ്രണയവും ക്ലിനിക്കൽ പോസ്റ്റിങ്ങ്‌ വിഷയങ്ങളും എല്ലാം ഇന്നലെ പെയ്ത മഴ പോലെ ഓരോ മനസുകളിലേയ്ക്കും പെയ്തിറങ്ങി.

അടുത്ത വർഷം മുതൽ തുടർച്ചയായി കുറച്ചു കൂടെ വിപുലമായി നടത്തുവാനും വിദ്യാർത്ഥികൾ തീരുമാനിച്ചു.ടീച്ചേഴ്സും വിദ്യാർഥികളും ഒരുമിച്ചു ചേർന്ന ഒത്തുചേരലിൽ DJ നെവിലിന്റെ സംഗീതം കൊഴുപ്പേകി. കൂടാതെ ഷീല പാലസിൽ നിന്നുള്ള രുചികരമായ ഭക്ഷണം ആഘോഷത്തിന് മാറ്റുകൂട്ടി

Share this news

Leave a Reply

%d bloggers like this: