പലിശനിരക്ക് വീണ്ടും വർദ്ധിപ്പിക്കാനൊരുങ്ങി യൂറോപ്യൻ സെൻട്രൽ ബാങ്ക്

പലിശനിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കാനൊരുങ്ങി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്(ECB). ഇന്ന് ഫ്രാങ്ക്ഫര്‍ട്ടില്‍ ചേരുന്ന ഗവേണിങ് കൌണ്‍സില്‍ യോഗത്തില്‍ വച്ച് ഇതുസംബന്ധിച്ച അന്തിമതീരുമാനമുണ്ടാവും.

പലിശനിരക്ക് 0.5 ശതമാനം ഉയര്‍ത്താന്‍ യോഗത്തില്‍ വച്ച് തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ അടിസ്ഥാന ഡെപ്പോസിറ്റ് റേറ്റ് 2.5 ശതമാനത്തിലേക്കെത്തും. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ നാല് തവണ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു.

അതേസമയം യൂറോപ്യന്‍ മേഖലയിലെ പണപ്പെരുപ്പം ഡിസംബര്‍ മാസത്തിലെ 8.2 ശതമാനത്തില്‍ നിന്നും ജനുവരിയില്‍ 8.5 ശതമാനത്തിലേക്കെത്തിയതായുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഊര്‍ജ്ജവില കുറഞ്ഞതായും, ഭക്ഷണവില കൂടിയതായും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ ആഴ്ച പുറത്തുവന്ന മറ്റ് കണക്കുകൾ പ്രകാരം യൂറോ ഏരിയ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ വർഷത്തെ അവസാന മൂന്ന് മാസങ്ങളിൽ പ്രതീക്ഷിച്ചതിലും മെച്ചപ്പട്ടിട്ടുണ്ട്, അതേസമയം തൊഴിലില്ലായ്മ റെക്കോർഡ് താഴ്ന്ന നിലയിലുമായിരുന്നു.

comments

Share this news

Leave a Reply

%d bloggers like this: