അയർലൻഡിൽ ഒരു വർഷത്തിനിടെ വേട്ടയാടി കൊന്നത് 55000 ലധികം മാനുകളെ

ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷക്കാലത്ത് അയര്‍ലന്‍ഡില്‍ വേട്ടയാടി കൊന്നത് 55000 ലധികം മാനുകളെയെന്ന് കണക്കുകള്‍. രാജ്യത്തെ മാനുകളുടെ പരിപാലനവും, സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്ന സന്നദ്ധസംഘടനയായ Irish Deer Commission പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കണക്കുകളുള്ളത്. National Parks and Wildlife Service (NPWS) ല്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങളളെ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണ് ഇത്.

കൊല്ലപ്പെട്ട മാനുകളുടെ എണ്ണം ഈ ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണെന്നാണ് കമ്മീഷന്റെ വാദം. ലൈസന്‍സുള്ള വേട്ടക്കാരില്‍ നിന്നുള്ള കണക്കള്‍ മാത്രമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മറ്റു വേട്ടക്കാര്‍ കൊന്ന മാനുകളുടെ എണ്ണവും, റോഡപകടങ്ങളില്‍ കൊല്ലപ്പെട്ട മാനുകളുടെ എണ്ണവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് കമ്മീഷന്‍ അധികൃതര്‍ പറഞ്ഞു.

മാന്‍വേട്ട നടന്ന 20 കൗണ്ടികളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മാനുകളെ വേട്ടയാടി കൊന്നിട്ടുള്ളത് Wicklow യിലാണ്. രാജ്യത്തിലെ തന്നെ ഏറ്റവും കുടുതല്‍ മാനുകള്‍ വസിക്കുന്ന മേഖലയാണ് ഇത്. ആകെ ഇരുപതിനായിരത്തോളം മാനുകളെ ഇവിടെ വെടിവച്ചു കൊന്നതായാണ് കണക്കുകള്‍. Tipperary(4770), വാട്ടര്‍ഫോര്‍ഡ്(3679). ഗാല്‍വേ(3618), കെറി‌(2568), കോര്‍ക്ക്(2492) എന്നിങ്ങനെയാണ് മറ്റു കൗണ്ടികളില്‍ നിന്നുള്ള കണക്കുകള്‍.

മാനുകളുടെ എണ്ണം അമിതമായി വര്‍ദ്ധിക്കുന്നത് നിയന്ത്രി്ക്കുന്നതില്‍ ലൈസന്‍സുള്ള വേട്ടക്കാരുടെ പങ്ക് വളരെ വലുതാണെന്ന് കമ്മീഷന്‍ വക്താവ് Damien Hannigan പറഞ്ഞു. മാനുകള്‍ വര്‍ദ്ധിക്കുന്നത് മൂലം കൃഷി, വനവത്കരണം, ആവാസവ്യവസ്ഥ തുടങ്ങിയവയ്ക്കുണ്ടാവുന്ന പ്രതികൂല പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ ഇതുവഴി കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക നാശം കുറയ്ക്കാന്‍ മാൻ വേട്ട നടത്തേണ്ടതുണ്ടെന്ന് അടുത്തിടെ പരിസ്ഥിതി മന്ത്രി Eamon Ryan പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: