വാടക തർക്കം; അയർലണ്ടിൽ മലയാളികൾക്കും നഴ്‌സുമാരുടെ കുടുംബങ്ങൾക്കും  നേരെ  ഓൺലൈൻ അധിക്ഷേപം 

അയർലണ്ടിൽ തുടരുന്ന വാടക പ്രതിസന്ധി വ്യക്തികൾ തമ്മിലുള്ള പല വിധ പ്രശ്നങ്ങൾക്കും കാരണം ആവുന്നുണ്ട്.

അതിപ്പോൾ എല്ലാ പരിധിയും വിട്ടു പരസ്യമായ  വംശീയ അധിക്ഷേപങ്ങളിലേയ്ക്കും കടക്കുന്നു.

അയർലണ്ടിലെ മലയാളിയുടെ വീട്ടിൽ താമസിച്ച വാടകക്കാരിയാണ് തന്റെ അനുഭവങ്ങളും പരാതികളും ഇന്ത്യക്കാരുടെ  ഫേസ്ബുക്ക് ഗ്രൂപ്പിൽ അവതരിപ്പിച്ചത്. “മലയാളി” കുടുംബം ആണ് എന്നും താൻ “സൗത്ത് ഇന്ത്യൻ” ആണോ “നോർത്ത് ഇന്ത്യൻ” ആണോ എന്നൊക്കെ അന്വേഷിച്ചാണ് താമസിക്കാൻ അനുവദിച്ചതെന്ന്  അവർ പരാമർശിച്ചത്. 10 മണിക്ക് ശേഷം ആഹാരം പാചകം ചെയ്യൽ, ശബ്ദം ഉണ്ടാക്കി കുഞ്ഞിനെ ഉണർത്തുന്നതിലെ പരാതി തുടങ്ങി പലതും അവർ ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. അത് പോലെ മലയാളിയുടെ  കുഞ്ഞിനെ അധിക്ഷേപിക്കുന്ന പരാമർശം പലരും ചൂണ്ടി കാണിച്ചത് അവർ പിൻവലിച്ചതായി കാണുന്നു.

പക്ഷെ ആ പോസ്റ്റിലെ കമന്റുകളിലാണ് ഇന്ത്യക്കാർ അയർലണ്ടിലേക്ക് വിമാനം കയറ്റി കൊണ്ടു  വന്ന മുൻവിധികളിലൂടെയുള്ള അധിക്ഷേപങ്ങളും  പരിഹാസങ്ങളും കാണാൻ കഴിഞ്ഞത്. മലയാളികൾ നഴ്സിംഗ് മേഖലയിൽ  ജോലി ചെയ്യുന്നവർ ആണെന്നും  അവർ ഭാര്യമാരുടെ  dependent visa യിൽ വന്നവരാണ്  എന്നും അതിനാൽ സംസ്കാരം ഇല്ലാത്തവർ ആണെന്നുമാണ് ഒരാളുടെ കമന്റ്. വീട്ട് ജോലികളും  കൊച്ചിനെ നോട്ടവുമായി കഴിയുന്ന ഭർത്താവ് ആണ് കുഴപ്പക്കാരൻ. ഇങ്ങനെ ആണ് മലയാളി എന്ന്  തോന്നിപ്പിക്കുന്ന ഫേക്ക് പ്രൊഫൈലിൽ നിന്നുമുള്ള  അധിക്ഷേപങ്ങൾ.

ഇതിനിടയിൽ മലയാളികളെയും കേരളത്തെയും അധിക്ഷേപിക്കുന്ന കമെന്റുകൾ യഥാർത്ഥ  മലയാളികളുടെ പ്രൊഫൈലിൽ നിന്നും ഇട്ടിരിക്കുന്നതായി കാണാം.

 ഏതായാലും മര്യാദയുടെ സർവ സീമകളും ലംഘിച്ചാണ് മലയാളികളെ എല്ലാം അധിക്ഷേപിക്കുന്ന  ഓൺലൈൻ കമെന്റുകളുടെ പ്രവാഹം.

https://www.facebook.com/groups/984071788356184/?multi_permalinks=5657047227725260

Share this news

Leave a Reply

%d bloggers like this: