ECB പലിശനിരക്ക് വർദ്ധനവ് ; മോർട്ട്ഗേജ് റേറ്റുകൾ വർദ്ധിപ്പിക്കാനൊരുങ്ങി അയർലൻഡിലെ പ്രമുഖ ബാങ്കുകൾ

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് വര്‍ദ്ധിപ്പിക്കുന്നതായുള്ള പ്രഖ്യാപനത്തിന് പിന്നാലെ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് AIB അടക്കമുള്ള അയര്‍ലന്‍ഡിലെ പ്രമുഖ ബാങ്കുകള്‍. AIB ആണ് ഇത്തരത്തില്‍ മോര്‍ട്ട്ഗേജ് വര്‍ദ്ധനവ് സംബന്ധിച്ച് ആദ്യം പ്രഖ്യാപനം നടത്തിയത്.

AIB യിലും, AIB ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള Haven ലും മോര്‍ട്ട്ഗേജ് നിരക്ക് 0.5 ശതമാനമാണ് വര്‍ദ്ധിക്കുക. ഇന്നുമുതല്‍ ഈ സ്ഥാപനങ്ങളില്‍ നിന്നും എടുക്കുന്ന പുതിയ മോര്‍ട്ട്ഗേജുകള്‍ക്കും, Haven ലേക്കും , AIB യിലേക്കും സ്വിച്ച് ചെയ്യുന്ന മോര്‍ട്ട്ഗേജുകള്‍ക്കും വര്‍ദ്ധിപ്പിച്ച നിരക്ക് ബാധകമാവും.

മാര്‍ച്ച് 3 നുള്ളില്‍ പിന്‍വലിക്കുന്ന മോര്‍ട്ടഗേജുകള്‍ക്ക് പഴയ നിരക്കാണ് ബാധകമാവുകയെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. AIB യിലെ variable മോര്‍ട്ട്ഗേജ് റേറ്റുകള്‍ മാര്‍ച്ച് 14 മുതല്‍ 0.35 ശതമാനം വര്‍ദ്ധിക്കുമെന്ന് ബാങ്ക് അറിയിച്ചു. അതേസമയം Haven ലെ variable മോര്‍ട്ട്ഗേജ് നിരക്കില്‍ മാറ്റമുണ്ടാവില്ല. പുതിയ നിരക്ക് നിലവില്‍ വരുന്നതോടെ 25 വർഷത്തെ കാലയളവിൽ 50-80% മൂല്യമുള്ള 100,000 യൂറോ അഞ്ച് വർഷത്തെ ഗ്രീൻ ഫിക്സഡ് റേറ്റ് മോർട്ട്ഗേജിന്റെ പ്രതിമാസ തിരിച്ചടവ് 31.91 യൂറോ വര്‍ദ്ധിച്ച് 513.65 യൂറോ വരെയായി ഉയരും.

ബാങ്ക് ഓഫ് അയര്‍ലന്‍ഡിന്റെ എല്ലാ tracker mortgage ഉപഭോക്താക്കള്‍ക്കും റേറ്റ് 0.5 ശതമാനം ഉയര്‍ത്തുമെന്ന പ്രഖ്യാപനവും കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി 22 മുതലാണ് ഈ നിരക്ക് നിലവില്‍ വരിക. പുതിയ റേറ്റ് സംബന്ധിച്ചുള്ളതും, തിരിച്ചടവ് സംബന്ധിച്ചുള്ളതുമായ എല്ലാ വിവരവും ഉപഭോക്താക്കളെ അറിയിക്കുമെന്ന് ബാങ്ക് ഓഫ് അയര്‍ലന്‍ഡ് അറിയിച്ചു.

Ulster Bank ബാങ്കിലും offset rates റേറ്റ് അടക്കമുള്ളവയില്‍ 0.5 ശതമാനം വര്‍ദ്ധനവുണ്ടാവുമെന്ന് ബാങ്ക് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചു. അതേസമയം ECB നിരക്ക് വര്‍ദ്ധനവ് സംബന്ധിച്ച് പരിശോധിച്ചുവരികയാണെന്നും, ട്രാക്കര്‍ മോര്‍ട്ട്ഗേജ് റേറ്റുകള്‍ അനുസൃതമായി വര്‍ദ്ധിക്കുമെന്നും Permanent TSB പ്രഖ്യാപിച്ചു. നിരക്ക് വര്‍ദ്ധനവ് സംബന്ധിച്ച് നിലവില്‍ പ്രഖ്യാപനങ്ങളൊന്നും നടത്തുന്നില്ല എന്നാണ് Finance Ireland പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: