കുഞ്ഞിന് ടിക്കറ്റെടുത്തില്ല ; കുഞ്ഞിനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച ദമ്പതികൾ പിടിയിൽ

സ്വന്തം കുഞ്ഞിന് വിമാന ടിക്കറ്റ് എടുത്തില്ലെങ്കില്‍ ആരെങ്കിലും കുട്ടിയെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിക്കുമോ? എന്നാല്‍ അത്തരത്തിലൊരു നടപടിയാണ് ബെല്‍ജിയന്‍‍ സ്വദേശികളായ ദമ്പതികളുടെ ഭാഗത്തു നിന്നും ഇസ്രായേലിലെ ടെല്‍അവീവ് വിമാനത്താവളത്തില്‍ ഉണ്ടായത്.

അയര്‍ലന്‍ഡിന്റെ ലോ കോസ്റ്റ് എയര്‍ലൈനായ Ryanair വിമാനത്തില്‍ ടെല്‍ അവീവില്‍ നിന്നും ബെല്‍ജിയത്തിലെ ബ്രെസ്സല്‍സിലേക്ക് പോവുകയായിരുന്നു ഇവര്‍. കുട്ടിക്കായി ഇവര്‍ നേരത്തെ ടിക്കറ്റ് എടുത്തിരുന്നില്ല. വൈകിയായിരുന്നു ഇവര്‍ ചെക്ക്-ഇന്നിനായി എത്തിയതും. ചില വിമാനങ്ങളില്‍ കൈക്കുഞ്ഞിന് ടിക്കറ്റ് ആവശ്യമില്ലെങ്കിലും ഈ വിമാനത്തില്‍ ഇത് ആവശ്യമായിരുന്നു. കുഞ്ഞിന് 27 യൂറോയുടെ ടിക്കറ്റ് എടുക്കണമെന്ന് എയര്‍ലൈന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഇതിന് കൂട്ടാക്കിയില്ല. തുടര്‍ന്ന് കുട്ടിയെ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച ശേഷം ഇരുവരും വിമാനത്തിലേക്ക് നീങ്ങി.

ഇത് കണ്ട് ആശങ്കയിലായ എയര്‍ലൈന്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയും, പോലിസെത്തി ഇരുവരെയും പിടികൂടുകയും ചെയ്തു. ഇതുവരെ ഇത്തരത്തിലൊരു സംഭവത്തിന് സാക്ഷിയായിട്ടില്ലെ എന്നാണ് Ryanair മാനേജര്‍ പ്രതികരിച്ചത്.

Share this news

Leave a Reply

%d bloggers like this: