യുറോവിഷൻ – 2023 ൽ അയർലൻഡിനെ പ്രതിനിധീകരിച്ച് ‘വൈൽഡ് യൂത്ത്’ പങ്കെടുക്കും

യൂറോവിഷന്‍ സോങ് കോണ്ടസ്റ്റ്-2023 ല്‍ അയര്‍ലന്‍ഡിനെ പ്രതിനിധീകരിച്ച് ഡബ്ലിന്‍ ബാന്റായ വൈല്‍ഡ് യൂത്ത് പങ്കെടുക്കും. വൈല്‍ഡ് യൂത്തിന്റെ We Are One എന്ന ഗാനമാണ് യൂറോവിഷന്‍ വേദിയല്‍ അവതരിപ്പിക്കുക. Public Image Limited ഗായകന്‍ John Lydon, ഗാല്‍വേയില്‍ നിന്നുള്ള Jennifer Connolly എന്നിവരെ പിന്തള്ളിയാണ് വൈല്‍ഡ് യൂത്ത് യൂറോവിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഗ്രാമി നോമിനേഷന്‍ ലഭിച്ച ഗാനരചയിതാവായ Jörgen Elofsson രചിച്ച ഗാനമാണ് We Are One . യൂറോവിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകാരമായാണ് കാണുന്നതെന്നും, വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും വൈല്‍ഡ് യൂത്ത് ഗായകന്‍ Conor O’Donohoe പറഞ്ഞു.

ഈ വര്‍ഷം മെയ് മാസത്തില്‍ ACC Liverpool ലാണ് യൂറോവിഷന്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്. മെയ് 9 ന് നടക്കുന്ന സെമിഫൈനലില്‍ അയര്‍ലന്‍ഡ് മത്സരിക്കും. മെയ് 13 നാണ് ഫൈനല്‍.

comments

Share this news

Leave a Reply

%d bloggers like this: