ഡബ്ലിൻ മൃഗശാലയിൽ റീട്ടെയിൽ അസിസ്റ്റന്റാവാൻ അവസരം ; ഫെബ്രുവരി 25 ന് റിക്രൂട്മെന്റ് ഓപ്പൺ ഡേ

ഡബ്ലിന്‍ മൃഗശാലയില്‍ സീസണല്‍ റീട്ടെയില്‍ അസിസ്റ്റന്റ് ആവാന്‍ അവസരം. താത്പര്യമുള്ളവര്‍ക്കായി ഈ മാസം 25 ന് പ്രത്യേക റിക്രൂട്ട്മെന്റ് ഓപ്പണ്‍ ഡേ സംഘടിപ്പിക്കപ്പെടും.

മികച്ച കസ്റ്റമര്‍ സര്‍വ്വീസ് നൈപുണ്യമുള്ളവര്‍ക്കും, ആശയവിനിമയ പാടവമുള്ളവര്‍ക്കുമാണ് അവസരം. റീട്ടയെില്‍- കസ്റ്റമര്‍ സര്‍വ്വീസ് മേഖലയില്‍ ഒരു വര്‍ഷമെങ്കിലും പ്രവൃത്തന പരിചയവും ആവശ്യമാണ്.

2023 മാര്‍ച്ച് 10 നുള്ളില്‍ പതിനേഴ് വയസ്സ് പൂര്‍ത്തിയാവുന്നവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. വീക്കെന്‍ഡുകളിലും, സ്കൂള്‍ മിഡ്-‌ടേം, സമ്മര്‍ഹോളിഡേ എന്നീ സമയങ്ങളില്‍ ജോലി ചെയ്യാന്‍ തയ്യാറാവുകയും വേണം.

നിശ്ചിത ആളുകള്‍ക്ക് മാത്രമാണ് റിക്രൂട്ട്മെന്റ് ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക. ആദ്യം ലഭിക്കുന്ന അപേക്ഷകള്‍ പ്രകാരം റിക്രൂട്ട്മെന്റ് ഡേയ്ക്കുള്ള ഇന്‍വിറ്റേഷന്‍ അയയ്ക്കും. ഇന്‍വിറ്റേഷന്‍ ലഭിക്കുന്നവര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവസരം.

താത്പര്യമുള്ളവര്‍ https://www.dublinzoo.ie/careers/retail-recruitment-open-day-saturday-25th-february-2023/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം അപേക്ഷ നല്‍കുക.

Share this news

Leave a Reply

%d bloggers like this: