ഗാൽവേയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് കൗമാരപ്രായക്കാരായ മൂന്ന് പേർക്ക് ദാരുണാന്ത്യം

ഗാല്‍വേയില്‍ Corrib നദിയിലേക്ക് കാര്‍ മറിഞ്ഞ് കൗമാരപ്രായക്കാരായ മൂന്ന് പേര്‍ മരണപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 2.40 ഓടെയായിരുന്നു അപകടമുണ്ടായത്. John Keenan(16), Wojcieck Panek(17), Christopher Stokes(19) എന്നിവരാണ് മരണപ്പെട്ടത്.

ഇവരില്‍ രണ്ട് പേരുടെ മരണംഅപകട‌സ്ഥലത്തുവച്ചുതന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന Christopher Stokes നെ ഗാല്‍വേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗാല്‍വേ ബോക്സിങ് ക്ലബ്ബ് അംഗമാണ് മരണപ്പെട്ട John Keenan. പത്താം വയസ്സുമുതല്‍ ക്ലബ്ബിന്റെ ഭാഗമായ ജോണിന്റെ മരണത്തില്‍ ക്ലബ്ബ് നടുക്കം രേഖപ്പെടുത്തി.

ഫോറന്‍സിക് ‍ പരിശോധനകള്‍ക്കായി അപകടം നടന്ന സ്ഥലം താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. അപകടത്തെ സംബന്ധിച്ച് ഗാര്‍ഡയു‌ടെ നേതൃത്വത്തിലുള്ള അന്വേഷണം ഇതിനികം ആരംഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഏന്തെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ, ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: