2035 മുതൽ യൂറോപ്പിൽ ഇലക്ട്രിക്ക് വാഹനങ്ങൾ മാത്രം ; പെട്രോൾ ഡീസൽ വാഹനങ്ങളുടെ വിൽപന നിർത്തിവയ്ക്കാനുള്ള നീക്കത്തിന് ഇ. യു പാർലമെന്റിന്റെ പച്ചക്കൊടി

യൂറോപ്പില്‍ 2035 മുതല്‍ പെട്രോള്‍-ഡീസല്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് യൂറോപ്യന്‍ പാര്‍ലിമന്റിന്റെ പച്ചക്കൊടി. പൂര്‍ണ്ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുക എന്ന യൂറോപ്യന്‍ യൂണിയന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്. ചൊവ്വാഴ്ച നടന്ന പാര്‍ലിമെന്റ് യോഗത്തില്‍ വച്ച് അംഗങ്ങള്‍ ഈ തീരുമാനത്തെ അംഗീകരിച്ചു.

പുതുതായി നിലവില്‍ വരാന്‍ പോവുന്ന നിയമപ്രകാരം 2035 ഓടെ CO2 എമ്മിഷന്‍ 100 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് വാഹനനിര്‍മ്മാതാക്കള്‍ എത്തിച്ചേരണം. ഇത് പ്രാബല്യത്തില്‍ വരുമ്പോള്‍ സ്വാഭാവികമായും ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കഴിയാതെ വരും. 2030 മുതല്‍ പുതുതായി വില്‍പന നടത്തുന്ന കാറുകള്‍ 2021 ലുള്ള ലെവലിനേക്കാള്‍ 55 ശതമാനം CO2 എമ്മിഷന്‍ കുറഞ്ഞവയായിരിക്കണം എന്ന നിബന്ധനയും പുതിയ നിയമത്തില്‍ ഉണ്ടാവും.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ തന്നെ യൂറോപ്യന്‍ പാര്‍ലിമെന്റില്‍ ഈ നിയമം സംബന്ധിച്ച് ധാരണയായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ നിയമത്തിന് യൂറോപ്യന്‍ പാര്‍ലിമെന്റ് അന്തിമ അംഗീകാരം നല്‍കും.

പൂര്‍ണ്ണമായും ഇലക്ട്രിക് വാഹനത്തിലേക്കും യൂറോപ്പിന്റെ മാറ്റം മുന്നില്‍ക്കണ്ട് നിരവധി വാഹനനിര്‍മ്മാതാക്കള്‍ ഇലക്ട്രിക് വാഹനമേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്പില്‍ 2033 മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ ഉത്പാദിപ്പിക്കുകയുള്ളൂ എന്ന് പ്രമുഖ കമ്പനിയായ Volkswagen ഈയിടെ പ്രഖ്യാപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: