അയർലൻഡ് വംശജനായ ലോസ് ഏഞ്ചൽസ് അതിരൂപത സഹായ മെത്രാൻ വെടിയേറ്റു മരിച്ചു

അയര്‍ലന്‍ഡിലെ കോര്‍ക്ക് സ്വദേശിയായ ലോസ് ഏഞ്ചല്‍സ് അതിരൂപത സഹായ മെത്രാന്‍ ബിഷപ് ഒ കോണല്‍ വെടിയേറ്റു മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ ഹസീന്‍ഡ ഹൈറ്റ്സിലെ ജാന്‍ലു അവന്യൂവിലെ 1500 ബ്ലോക്കിലെ വീടിനുള്ളില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അറുപത്തിയൊന്‍പതുകാരനായ ഒകോണലിനെ ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. 45 വര്‍ഷത്തിലേറെയായി അദ്ദേഹം ലോസ് ഏഞ്ചല്‍സില്‍ സേവനമനുഷ്ഠിച്ചിരിന്നു. സാന്‍ ഗബ്രിയേല്‍ പാസ്റ്ററല്‍ റീജിയണിന്റെ എപ്പിസ്‌കോപ്പല്‍ വികാരിയായും ഒ കോണല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ലോസ് ഏഞ്ചല്‍സ് ആര്‍ച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ട സഹായ മെത്രാന്‍ ഡേവിഡ് ഒകോണല്‍ അപ്രതീക്ഷിതമായി അന്തരിച്ചുവെന്നും തന്റെ സങ്കടം പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു.
വൈദികനായും പിന്നീട് ലോസ് ഏഞ്ചല്‍സില്‍ ബിഷപ്പായും നാല്‍പ്പത്തിയഞ്ച് വര്‍ഷക്കാലം ബിഷപ്പ് ഡേവിഡ് സേവനം ചെയ്തു. നമ്മുടെ പരിശുദ്ധ അമ്മയോട് വലിയ സ്‌നേഹം പുലര്‍ത്തിയിരുന്ന ആഴമായ പ്രാര്‍ത്ഥനയുടെ ആളായിരുന്നു അദ്ദേഹം. ദരിദ്രരോടും കുടിയേറ്റക്കാരോടും ഐക്യമുള്ള ഹൃദയമുള്ള വ്യക്തിയായിരുന്നു അദേഹം.

കോര്‍ക്കിലെ Glanmire ല‍്‍ ജനിച്ച അദ്ദേഹം ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ഫിലോസഫി, ഇംഗ്ലീഷ് സാഹിത്യം എന്നീ വിഷയങ്ങളില്‍ ബിരുദവും 1977 ല്‍ Maynooth കോളേജില്‍ നിന്നും Bachelor of Divinity യും സ്വന്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: