പതിനാറ് വർഷം മുൻപ് കാണാതായ ബ്രിട്ടീഷ് പെൺകുട്ടി പോളണ്ടിലോ ? Madeleine McCann താൻ ആണെന്ന അവകാശവാദമായി 21 കാരി രംഗത്ത്

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോര്‍ച്ചുഗലിലെ ഒരു ഹോളിഡേ ഹോമില്‍ വച്ച് കാണാതായ പെണ്‍കുട്ടി Madeleine McCann നെ സംബന്ധിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചൂടുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. കാണാതായ പെണ്‍കുട്ടി താനാണെന്നതിനുള്ള തെളിവുകളുമായി 21 കാരിയായ Julia Faustyna രംഗത്തെത്തിയതോടെയാണ് ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.

മുഖസാദൃശ്യവും, ബര്‍ത്ത് മാര്‍ക്കുകളുമടക്കമുള്ള തെളിവുകള്‍ Julia സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. കൂടാതെ Madeleine ന്റെ കണ്ണുകളില്‍ ജന്‍മനാ ഉണ്ടായിരുന്ന Coloboma എന്ന അവസ്ഥ തന്റെ കണ്ണുകള്‍ക്കും ഉണ്ടെന്നതിന്റെ ചിത്രങ്ങളുമായി Julia വീണ്ടും രംഗത്തുവന്നു.

കാണാതായ കുട്ടി താനാണെന്ന് തെളിയിക്കുന്നതിനായി DNA പരിശോധന നടത്തണമെന്നാണ് ജൂലിയ ആവശ്യപ്പെടുന്നത്. Madeleine ന്റെ രക്ഷിതാക്കളായ Kate-Gerry ദമ്പതികള്‍ ഈ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ ഇതുവരെയും തയ്യാറായിട്ടുമില്ല. 2007 ല്‍ പോര്‍ച്ചുഗലിലെ Praia da Luz അപ്പാര്‍ടമെന്റില് വച്ചായിരുന്നു Madeleine നെ കാണാതായത്.

ചില മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് താന്‍ Madeleine ആണെന്ന തരത്തിലുള്ള സംശയം തന്നില്‍ ജനിച്ചതെന്ന് ജൂലിയ വെളിപ്പെടുത്തുന്നു. തന്റെ മുത്തശ്ശിയില്‍ നിന്നുമാണ് ഇത്തരത്തിലൊരു കാര്യം താന്‍ കേട്ടതെന്ന് ജൂലിയ ഈ വിഷയത്തിലെ തന്റെ ആദ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞിരുന്നു. തന്റെ ജനനസര്‍ട്ടിഫിക്കറ്റിനായി ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കിയില്ലെന്നും ജൂലിയ പറയുന്നു. കുട്ടിക്കാലം സംബന്ധിച്ച വലിയ ഓര്‍മകളൊന്നും തനിക്കില്ലെന്നും, ധാരാളം അപ്പാര്‍ട്മെന്റുകള്‍ ഉള്ള ഒരു സ്ഥലത്ത് താമസിച്ചതായുള്ള ചില മങ്ങിയ ഓര്‍മ്മകള്‍ മാത്രമാണുള്ളതെന്നും ജൂലിയ വെളിപ്പെടുത്തി.

മുഖസാദൃശ്യവും, ശരീരത്തിലെ അടയാളങ്ങളും സമാനമെന്ന് തെളിയിക്കുന്ന ധാരാളം ചിത്രങ്ങള്‍ ജൂലിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. Madeleine ന്റേതിന് സമാനമാണ് തന്റെ മുഖം. ചെവി, ചുണ്ടുകള്‍ എന്നിവയുടെ ആകൃതിയെന്നും. Madeleine ന് ഉള്ളത് പോലെ പല്ലുകള്‍ക്കിടയിലെ വിടവ് തനിക്കുമുണ്ടെന്നും ജൂലിയ പറഞ്ഞിരുന്നു. രക്ഷിതാക്കളായ Kate-Gerry ദമ്പതികളുടെ മുഖത്തോടും തനിക്ക് സാദൃശ്യമുണ്ടെന്ന് ജൂലിയ അവകാശപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: