ഇരുപത് മില്യൺ യൂറോ ചിലവിൽ ലിഫി വാലി ഷോപ്പിങ് സെന്ററിൽ NTA യുടെ പുതിയ ബസ് പ്ലാസ

ലിഫി വാലി ഷോപ്പിങ് സെന്ററിന് സമീപത്തായി 20 മില്യണ്‍ യൂറോ ചിലവില്‍ പണികഴിപ്പിച്ച പുതിയ ബസ് പ്ലാസ ഉദ്ഘാടനം ചെയ്തു. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ബസ്-കണക്ട് പദ്ധതിയുടെ ഭാഗമായാണ് ലിഫി വാലിയില്‍ “state-of-the art” ബസ് പ്ലാസ നിര്‍മ്മിച്ചത്.

ലിഫി വാലി ഷോപ്പിങ് സെന്ററിന്റെ പ്രധാനകവാടത്തിന് നൂറ് മീറ്റര്‍ മാറി യെല്ലോ കാര്‍ പാര്‍ക്കിങ് ഏരിയയിലാണ് പുതിയ ബസ് പ്ലാസയുള്ളത്. വെസ്റ്റ് ഡബ്ലിന്‍, സൌത്ത് ഡബ്ലിന്‍, സിറ്റി സെന്റര്‍, north Kildare എന്നിവിടങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വ്വീസുകള്‍ ഈ ബസ് പ്ലാസ കേന്ദ്രീകരിച്ചുണ്ടാവും.

NTA യുടെ ബസ് കണക്ട് പദ്ധതിയിലെ ഒരു നാഴികക്കല്ലാണ് ലിഫി വാലിയിലെ ബസ് പ്ലാസയെന്ന് ഉദ്ഘാടന വേളയില്‍ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് Jack Chambers പറഞ്ഞു. നിലവിലെ ബസ് സര്‍വ്വീസുകള്‍‍ 75 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ഈ ബസ് പ്ലാസയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

20 മില്യണ്‍ യൂറോ ചിലവില്‍ ഇത്തരത്തിലൊരു പദ്ധതി യാഥാര്‍ത്ഥ്യമായതോടെ കൂടുതല്‍ പൊതുജനങ്ങളെ പെതുഗതാഗത സംവിധാനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നും. ഇതുവഴി സ്കൂള്‍, ഷോപ്പിങ് എന്നിവയ്ക്കായി സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കഴിയുമെന്നും മിനിസ്റ്റര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: