വിരാട് കോലിയുടെ അവസാന ടെസ്റ്റ് സെഞ്ച്വറി 25 ടെസ്റ്റുകൾക്ക് മുൻപെന്ന് ട്വീറ്റ് ചെയ്ത് ഐസ്‌ലാൻഡ് ക്രിക്കറ്റ് ; എന്തിനിത്ര ആശങ്കയെന്ന ചോദ്യവുമായി ആരാധകർ

വിവിധ ക്രിക്കറ്റ് ഫോര്‍മാറ്റുകളില്‍ അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ച താരമാണ് മുന്‍ ഇന്ത്യന്‍ നായകനായ വിരാട് കോലി. ഈയിടെ അല്‍പമൊന്ന് ഫോം ഔട്ട് ആയെങ്കിലും ഏകദിന-ടി20 ഫോര്‍മാറ്റുകളില്‍ താരം തന്റെ സ്വാഭാവിക ശൈലിയിലേക്ക് തിരികെ വന്നിട്ടുണ്ട്. എന്നാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ കാര്യങ്ങള്‍ നിലവില്‍ താരത്തെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമല്ല. 23 ടെസ്റ്റുകള്‍ക്ക് മുന്‍പാണ് താരത്തിന്റെ ബാറ്റില്‍ നിന്നും അവസാനമായി ഒരു സെഞ്ച്വറി പിറന്നത്. 13 ടെസ്റ്റുകള്‍ക്ക് മുന്‍പായിരുന്നു അവസാനത്തെ അര്‍ദ്ധസെഞ്ച്വറി.

ഈ കണക്കുകളെ എടുത്തുപറഞ്ഞുകൊണ്ട് ഐസ്‍ലന്‍ഡ് ക്രിക്കറ്റ് കഴി‍ഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ഒരു പ്രധാന ചര്‍ച്ചാ വിഷയം. “This statistic won’t please many of our Indian fans, but it is now 23 Tests since Virat Kohli scored a century, which was back in 2019. How long is too long?” എന്നായിരുന്നു ഐസ്‍ലന്‍ഡ് ക്രിക്കറ്റിന്റെ ട്വീറ്റ്.

വിവിധ പ്രതികരണങ്ങളാണ് കോലി ആരാധകര്‍ ഈ ട്വിറ്റിന് നല്‍കുന്നത്. കോലി സെഞ്ച്വറി നേടാതിരുന്ന ഈ രണ്ട് വര്‍ഷക്കാലത്തില്‍ ഒരു വര്‍ഷക്കാലം കോവിഡ് കാലമായിരുന്നുവെന്നും , കോലിയെപ്പോലെ നിരവധി സെഞ്ച്വറികള്‍ വാരിക്കൂട്ടിയ ഒരു താരത്തെ ഒരു വര്‍ഷക്കാലമെങ്കിലും വെറുതെ വിട്ടുകൂടെ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.

ടീം തുടര്‍ച്ചയായി വിജയങ്ങള്‍ നേടുമ്പോള്‍ ഈ കണക്കുകള്‍ക്ക് പ്രസക്തിയില്ല എന്നാണ് മറ്റൊരു ആരാധകന്‍ പ്രതികരിച്ചത്. ഓരോ ഫോര്‍മാറ്റിലും താരം തന്റെ മടങ്ങിവരവ് നടത്തുന്നതായാണ് മറ്റൊരു ആരാധകന്‍ മറുപടി നല്‍കിയത്. സെഞ്ച്വറികളുടെ എണ്ണം കൊണ്ട് മാത്രം കോലിയെപ്പോലെ ഒരു താരത്തെ വിലയിരുത്തരുതെന്നും ചിലര്‍ കമ്മന്റ് ചെയ്യുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: