ഡബ്ലിൻ വിമാനത്താവളത്തിൽ നിരവധി അവസരങ്ങൾ ; മാർച്ച് 3,4 തീയ്യതികളിൽ പ്രത്യേക തൊഴിൽമേള

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വിവിധ വിഭാഗങ്ങളിലായി നിരവധി ഒഴിവുകള്‍. ഇവ നികത്തുന്നതിനായി മാര്‍ച്ച് മൂന്ന്, നാല് തീയ്യതികളില്‍ തൊഴില്‍മേള നടക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. തിരക്കേറിയ സമ്മര്‍ സീസണിന് മുന്‍പായി തന്നെ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക എന്ന ലക്ഷ്യത്തോടെയാണ് എയര്‍പോര്‍ട്ട് അധികൃതര്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നത്.

ഡബ്ലിന്‍ എയര്‍പോര്‍ട്ട് റാഡിസണ്‍ ഹോട്ടലില്‍ മാര്‍ച്ച് 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെയും, മാര്‍ച്ച് 4 ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയുമാണ് തൊഴില്‍മേള നടക്കുക.

SSP, Marquette, KSG Catering, Butler’s Chocolates, Café Nero, Wrights of Howth, Aircoach, Dublin Express, Masterlink and Blackjack Beauty Ambassador Agency തുടങ്ങി പന്ത്രണ്ടിലധികം ഏജന്‍സികള്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും. ഫുഡ് ആന്റ് ബീവറേജസ്, റീട്ടെയില്‍, എയര്‍പോര്‍ട്ട് കണ്‍സഷന്‍സ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലാണ് ഒഴിവുകളുള്ളത്.

നിരവധി സ്ഥിരം ജോലികളിലേക്കും, സീസണല്‍ ജോലികളിലേക്കും തൊഴില്‍മേളയിലൂടെ ജീവനക്കാരെ തിരഞ്ഞെടുക്കുമെന്നും, ഫുള്‍ടൈം ജോലികളും, പാര്‍ട് ടൈം ജോലികളും നേടാനുള്ള അവസരമുണ്ടാവുമെന്നും ഡബ്ലിന്‍ എയര്‍പോര്‍ട്ട് മീഡിയ റിലേഷന്‍സ് മാനേജര്‍ Graeme McQueen പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: