ജോണ്‍ വറുഗീസിന്റെ കവിതാ സമാഹാരമായ ‘ ജോണ്‍ വറുഗീസിന്റെ കവിതകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ(മാര്‍ച്ച് 5 ഞായറാഴ്ച ) വൈകുന്നേരം 5 മണിക്ക് കോട്ടയം ദക്ഷിണ കലാമന്ദിറില്‍ നടക്കും.
എഴുത്തുകാരന്‍ ഡോ മുഞ്ഞിനാട് പത്മകുമാര്‍, പരസ്പരം മാസിക എഡിറ്റര്‍ ഔസഫ് ചിറ്റയക്കാട്, ലീവിങ് ലീഫ് പബ്ലീഷേഴ്സ് ഡയറക്ടര്‍ എബ്രഹാം കുര്യന്‍, പ്രശസ്ത കവി സജീവ് അയ്മനം, എഴുത്തുകാരി ജ്യോതിസ് ആന്‍ ജോര്‍ജ് എന്നിവര്‍ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുക്കും.