അയർലൻഡിലെ മുഴുവൻ കമ്മ്യൂണിറ്റി കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെയും പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി HSE

അയര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കമ്മ്യൂണിറ്റി കോവിഡ് ടെസ്റ്റിങ് കേന്ദ്രങ്ങളും ഉടന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് HSE. സര്‍ക്കാരിന്റെ “living with Covid” പദ്ധതികളുടെ ഭാഗമായാണ് ടെസ്റ്റിങ് സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നത്. വരും ആഴ്ചയില്‍ തന്നെ ഇത് നടപ്പാക്കുമെന്ന് HSE വക്താവ് അറിയിച്ചു.

നിലവില്‍ വൈറസ് ബാധിച്ചതായി സംശയമുള്ള ആളുകള്‍ക്ക് HSE വെബ്സൈറ്റ് വഴി ഇത്തരം കേന്ദ്രങ്ങളില്‍ ഡോക്ടറുടെ റെഫറല്‍ ഇല്ലാതെ തന്നെ സ്വയം PCR പരിശോധന ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്കും, നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്കും ഇനിമുതല്‍ കോവിഡ് ടെസ്റ്റ് റെഫര്‍ ചെയ്യേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് HSE യെ അറിയിച്ചതായും, അതുകൊണ്ടുതന്നെ ഇത്തരം കമ്മ്യൂണിറ്റി പരിശോധനാ കേന്ദ്രങ്ങള്‍ ഇനി ആവശ്യമില്ലെന്നും HSE വക്താവ് പറഞ്ഞു.

അതുകൊണ്ട് ഇനിമുതല്‍ രോഗിയുടെ ചികിത്സയുടെയോ, രോഗനിര്‍ണ്ണയത്തിന്റെയോ ഭാഗമായി ഡോക്ടര്‍ ആവശ്യപ്പെടുന്ന പ്രകാരം മാത്രമാണ് കോവി‍ഡ് പരിശോധനകള്‍ നടക്കുക. വൈറസ് വ്യാപനം അന്വേഷിക്കുന്ന HSE പബ്ലിക് ഹെല്‍ത്ത് സ്റ്റാഫ് ആവശ്യപ്പെടുന്ന പ്രകാരവും പരിശോധനകള്‍ നടക്കും.

അതേസമയം വാക്സിന്‍ സ്വീകരിക്കാത്ത പ്രായമായ ആളുകള്‍, ഗുരുതര രോഗം ബാധിച്ചവര്‍, പ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍, ഗര്‍ഭിണികള്‍, കെയറര്‍മാര്‍, ആരോഗ്യജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഇപ്പോഴും സര്‍ക്കാര്‍ സൌജന്യമായി PCR പരിശോധന നടത്തുന്നുണ്ട്. ഡോക്ടറുടെ അനുവാദമില്ലാതെ തന്നെ ഈ വിഭാഗങ്ങളിലെ ആളുകള്‍ക്ക് HSE വെബ്സൈറ്റ് വഴി പരിശോധന ബുക്ക് ചെയ്യാവുന്നതാണ്.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ 18 കൗണ്ടികളിലുള്ള നിരവധി കമ്മ്യൂണിറ്റി കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയിരുന്നു.west, south, south-west, south-east, Dublin north city and county, Donegal, Sligo and Leitrim എന്നിവിടങ്ങളിലെ നൂറോളം ജീവനക്കാരെ മാത്രമായിരുന്നു നിലനിര്‍ത്തിയത്. വരും ആഴ്ചകളില്‍ ഇവിടങ്ങളിലും പ്രവര്‍ത്തനം അവസാനിപ്പിക്കും.

comments

Share this news

Leave a Reply

%d bloggers like this: