ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു

ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. പ്രഭാസ് നായകനാവുന്ന പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ബച്ചന് പരിക്കേറ്റത്. ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ തനിക്ക് പരിക്കേറ്റെന്ന വിവരം അമിതാഭ് ബച്ചൻ തന്നെയാണ് പുറത്തുവിട്ടത്.

വാരിയെല്ലിന് പൊട്ടലുള്ളതായും,നടക്കാനും, ശ്വാസമെടുക്കാനും‍ ബുദ്ധിമുട്ട് നേരിടുകയാണെന്നും, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകള്‍ കഴിക്കുകയാണെന്നും താരം ടംബ്ലറിലൂടെ അറിയിച്ചു.

പരിക്ക് ഭേദമാവാന്‍ ആഴ്ചകള്‍ സമയമെടുക്കുമെന്നും, ഇതിനാല്‍ പൂര്‍ണ്ണമായ വിശ്രമം ആവശ്യമാണെന്നും‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ‍ ഇതേത്തുടര്‍ന്ന് ഷൂട്ടിങ് മതിയാക്കി അദ്ദേഹം ഹൈദരബാദില്‍ നിന്നും മുംബൈയിലേക്ക് മടങ്ങി.

പ്രൊജക്ട്-കെ യുടെ ചിത്രീകരണവും താത്കാലികമായി നിര്‍ത്തിവച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പ്രഭാസ്, ദീപിക പദുക്കോണ്‍, മഹേഷ് ബാബു‍ തുടങ്ങി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് പ്രൊജക്ട്-കെ.

Share this news

Leave a Reply

%d bloggers like this: