വാട്ടർഫോർഡ് ടൈഗേഴ്‌സിന്റെ പ്രഥമ ഇൻഡോർ ക്രിക്കറ്റ് ടൂണമെന്റ് ഇന്ന്

സംഘാടന മികവ് കൊണ്ട് ജന മനസ്സുകളിൽ ഇടം പിടിച്ച വാട്ടർഫോർഡ് ടൈഗേഴ്സിന്റെ ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് 11/03/23(ശനിയാഴ്ച്ച)ബാലിഗണർ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ 8.00 മണി മുതൽ വൈകുന്നേരം 8.00 മണി വരെ നീളുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 ടീമുകൾ പങ്കെടുക്കുന്നു.

നിരവധി ഫുട്‌ബോൾ ടൂർണമെന്റുകൾ മികച്ച രീതിയിൽ നടത്തി കഴിവ് തെളിയിച്ച ടൈഗേഴ്സിന്റെ ക്രിക്കറ്റ് ടൂർണമെന്റുകളിലേക്കുള്ള ആദ്യ ചുവടു വെയ്പ്പാണിത്. പയറ്റി തെളിഞ്ഞ ക്യാപ്റ്റന്മാരുടെ കീഴിൽ അണിനിരക്കുന്ന ശക്തരായ ടീമുകൾ തമ്മിലുള്ള പോരാട്ടം നിങ്ങളെ നിരാശരാക്കില്ലെന്നതുറപ്പ്. രുചിയുടെ വ്യത്യസ്തമായ കൂട്ടുകളുമായി രാവിലെ മുതൽ തന്നെ സിനമൺ(ഷിനൂസ്)കാറ്ററിംഗ് രംഗത്തുണ്ട്. പ്രഭാത ഭക്ഷണം മുതൽ നാവിൽ രുചിയേറും ചിക്കൻ ബിരിയാണി, കപ്പ ബിരിയാണി, നാടൻ പലഹാരങ്ങൾ തുടങ്ങി നാട്ടു രുചിയുടെ നാനാ വിഭവങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

അയർലണ്ടിലെ പ്രശസ്ത ക്രിക്കറ്റ് സപ്ലയേർസായ ജി. എസ് ക്രിക്കറ്റിന്റെ സ്റ്റാൾ അന്നേ ദിവസം ടൂർണമെന്റ് വേദിയിൽ ഉണ്ടായിരിക്കുെം. ടൈഗേഴ്‌സിന്റെ ക്രിക്കറ്റ് ടൂർണമെന്റിന്റെ സ്പോൺസർമാരായ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.മുപ്പതോളം വരുന്ന റാഫിൾ പ്രൈസുകളും പരിപാടിയുടെ ഭാഗമായി ഉണ്ടാവും.

Share this news

Leave a Reply

%d bloggers like this: