സവിത ഹാലപ്പനവറിന്റെ മ്യൂറൽ പെയിന്റിങ്ങിൽ പതിച്ച ആയിരത്തിലധികം സന്ദേശങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കി DCLA

അയര്‍ലന്‍ഡില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട ഇന്ത്യന്‍ ഡോക്ടര്‍ സവിത ഹാലപ്പനവറിന്റെ മ്യൂറല്‍ പെയിന്റിങ്ങില്‍ പതിപ്പിച്ച ആയിരത്തിലധികം സന്ദേശങ്ങളെ ഡിജിറ്റല്‍ രൂപത്തിലാക്കി Dublin City Council’s Library and Archive (DCLA). അയര്‍ലന്‍ഡില്‍ അബോര്‍ഷന്‍ നിയമങ്ങളിലെ എട്ടാം ഭരണഘടനാ ഭേദഗതിയില്‍ മാറ്റം വരുത്തുന്നതിനുള്ള ഹിതപരിശോധനാ ക്യാംപെയിനിന്റെ ഭാഗമായി പതിപ്പിച്ച സന്ദേശങ്ങളാണ് നിലവില്‍ ഡിജിറ്റല്‍ രൂപത്തിലാക്കി പബ്ലിഷ് ചെയ്തിരിക്കുന്നത്.

ഡബ്ലിനിലെ ബെര്‍ണാര്‍ഡ് ഷാ പബ്ബിന് പിറകിലായി South Richmond Street ലാണ് സവിതയുടെ മ്യൂറല്‍ പെയിന്റിങ്ങുള്ളത്. Aches എന്ന പേരിലുള്ള കലാകാരനായിരുന്നു ഇത് വരച്ചത്. ഹിതപരിശോധനാ ക്യാംപെയിനിന്റെ ഭാഗമായി 1200 ഓളം സന്ദേശങ്ങളടങ്ങിയ നോട്ടുകള്‍ ഇവിടെ പതിപ്പിച്ചിരുന്നു. ഇവ ഓണ്‍ലൈനില്‍ പബ്ലിഷ് ചെയ്തതു വഴി ഭാവിയിലും ഏവര്‍ക്കും ഇത് ലഭ്യമാക്കുക എന്നാണ് DCLA ലക്ഷ്യമിടുന്നത്. 1200 സന്ദേശങ്ങളെ 200 ചിത്രങ്ങളാക്കി മാറ്റിയാണ് പബ്ലിഷ് ചെയ്തിരിക്കുന്നത്. https://repository.dri.ie/catalog/6d57cp71h എന്ന വെബ്സൈറ്റില്‍ ഇവ ലഭ്യമാണ്.

2012 ഒക്ടോബര്‍ 28 നായിരുന്നു സവിത ഹാലപ്പനവാര്‍ അയര്‍ലന്‍ഡിലെ ഗാല്‍വേയിലെ ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് മരണമടഞ്ഞത്. അയര്‍ലന്‍ഡില്‍‍ അറിയപ്പെടുന്ന ഇന്ത്യന്‍ ദന്തരോഗ വിദഗ്ദ്ധയായിരുന്ന സവിതയുടെ ഗര്‍ഭസ്ഥ ശിശുവിന് തകരാറുകള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഗര്‍ഭഛിദ്രം നടത്താന്‍ നിയമ നടപടികളുമായി മുന്നോട്ട് പോയെങ്കിലും അധികം വൈകാതെ ഗഭസ്ഥ ശിശുവിനൊപ്പം സവിതയും യാത്രയാവുകയായിരുന്നു.

ഇതോടെയായിരുന്നു അയര്‍ലന്‍ഡില്‍‍ അബോര്‍ഷന്‍ നിയമങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഗര്‍ഭഛിദ്രം നടത്തുന്നത്തിന് തടസം നില്‍ക്കുന്ന എട്ടാം ഭരണഘടനാ ഭേദഗതി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ക്ക് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്‍ പ്രതികരണമായിരുന്നു ലഭിച്ചത്.

Share this news

Leave a Reply

%d bloggers like this: