കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റക്കാരനായ ആൾക്ക് Mater ഹോസ്പിറ്റലിൽ ജോലി;അന്വേഷണമാരംഭിച്ച് ആശുപത്രി അധികൃതർ

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള്‍ക്ക് Mater ഹോസ്പിറ്റലില്‍ ജോലി ലഭിച്ച വിഷയത്തില്‍ അന്വേഷണമാരംഭിച്ച് ആശുപത്രി അധികൃതര്‍. Constantin Maxim എന്ന 48 കാരനാണ് ഇത്തരത്തില്‍ ആശുപത്രിയിലെ ക്ലീനിങ് വിഭാഗത്തില്‍ ജോലി ലഭിച്ചിരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോവല്‍. ലൈംഗിക കുറ്റകൃത്യങ്ങള്‍, ചൈല്‍ഡ് അബ്യൂസിനുള്ള മെറ്റിരീയല്‍ സൂക്ഷിക്കല്‍ എന്നീ കേസുകളില്‍ ഇയാളെ മുന്‍പ് വിദേശത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും ഗാര്‍ഡ വെറ്റിങ് അടക്കമുള്ള ന‌ടപടികള്‍ പൂര്‍ത്തിയാക്കി ഇയാള്‍ എങ്ങനെ ജോലിയില്‍ കയറി എന്നതിലാണ് നിലവില്‍ പരാതി ഉയര്‍ന്നിരിക്കുന്നത്.

അതേസമയം ആശുപത്രി നേരിട്ട് ഇയാളെ നിയമിക്കുകയായിരുന്നില്ല എന്നും, അതിനാല്‍ തന്നെ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തങ്ങള്‍ക്ക് അറിയില്ല എന്നുമാണ് ആശുപത്രി വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇയാളെ ജോലിയില്‍ നിയമിച്ച കമ്പനിയാണ് ഇയാളുടെ ഗാര്‍ഡ വെറ്റിങ് അടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതെന്നും വക്താവ് പറഞ്ഞു.

ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ Constantin Maxim നെ ആശുപത്രി ജോലിയില്‍ നിന്നും കമ്പനി മാറ്റിയിട്ടുണ്ട്. എന്നാല്‍ കേസിന്റെ ഗൌരവം പരിഗണിച്ച് ആശുപത്രി വിശദമായ അന്വേഷണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. National Vetting Bureau (Children and Vulnerable Persons) Act 2012 പ്രകാരമാണ് ഗാര്‍ഡ വെറ്റിങ് നടക്കുന്നതെന്നും, ഇതുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ല എന്നുമാണ് ഗാര്‍ഡ നല്‍കുന്ന വിവരം.

Share this news

Leave a Reply

%d bloggers like this: