വാട്ടർഫോർഡ് ടൈഗേഴ്‌സ് ഇൻഡോർ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ജേതാക്കളായി വാട്ടർഫോർഡ് വൈകിങ്‌സ്‌

വാട്ടർഫോർഡിലെ ബാലിഗണർ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട ആവേശോജ്വലമായ വാട്ടർഫോർഡ് ടൈഗേഴ്‌സ് ഓൾ അയർലണ്ട് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില് വാട്ടർഫോർഡ് വൈകിങ്‌സ്‌ ജേതാക്കളായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ വാട്ടർഫോർഡ് ടൈഗേഴ്‌സ് റണ്ണേഴ്സ് അപ്പായി. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പ് ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ കൂടിച്ചേരലുമായി.

ക്യാപ്റ്റൻ ജോബിൻറെ മികവുറ്റ ക്യാപ്റ്റൻസി പ്രകടനം ടൂര്‍ണമെന്റിലുടനീളം ശ്രദ്ധേയമായിരുന്നു.മിന്നുന്ന പ്രകടനം കാഴ്ചവെച്ച് വൈകിങ്‌സ്‌ പ്ലയെർസ് കാസിം മാന്‍ ഓഫ് ദി മാച്ച് അവാർഡും , സുനിൽ ബെസ്റ്റ് ബൗളർ അവാർഡും കരസ്ഥമാക്കി.

വിജയികളായ വാട്ടര്‍ഫോര്‍ഡ് വൈകിങ്സ് ടൈഗേഴ്‌സ് കപ്പിനും 300 യൂറോ കാഷ് അവാർഡിനും അർഹരായി.ടൂര്‍ണമെന്റിലുടനീളം വൈകിങ്‌സ്‌ പ്ലെയേഴ്‌സിന് കരുത്തു പകർന്ന എല്ലാ ക്ലബ് അംഗങ്ങൾക്കും സ്നേഹത്തിൽ നിറഞ്ഞ നന്ദി അറിയിക്കുന്നതായി വൈകിങ്‌സ്‌ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: