GICC സംഘടിപ്പിക്കുന്ന INSPIRATION- ചിത്രരചന/ കളറിംഗ് , ടേബിൾ ക്വിസ്സ് മത്സരങ്ങൾ ഏപ്രിൽ 1 ന്

കുട്ടികളുടെ നൈസർഗികവും കലാപരവുമായ കഴിവുകളെ കണ്ടെത്തുന്നതിനും  പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗോൾവേയിലെ  മലയാളികളുടെ  സാംസ്കാരിക സംഘടനയായ ജി ഐ സി സി ( Galway Indian Cultural Community) നടത്തുന്ന മൂന്നാമത് INSPIRATION ചിത്രരചന, കളറിംഗ്  മത്സരങ്ങൾ 2023 ഏപ്രിൽ 1 ശനിയാഴ്ച ഗോൾവേ ഈസ്റ്റിലുള്ള Castlegar  GAA  Club – ൽ വെച്ചു നടത്തപ്പെടുന്നു. രാവിലെ 10  മുതൽ 2 മണി വരെയാണു മത്സരങ്ങൾ നടത്തപ്പെടുക . INSPIRATION – 2023 – ൽ കൂട്ടികൾക്കായി സ്കൂൾ നിലവാരത്തിലുള്ള ആനുകാലിക വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള  ടേബിൾ ക്വിസ് മത്സരവും കൂടെ നടത്തപ്പെടുന്നു. 

വിവിധ വിഭാഗങ്ങളിലായി 5 മുതൽ 15  വയസു വരെയുള്ള കുട്ടികൾക്കായി മത്സരങ്ങൾ  സംഘടിപ്പിക്കുന്നു.

Age 5 & 6 (Category  A – Crayons ), Age 7 & 8 ( CAT- B -Colour Pencil ),Age 9 & 10 ( CAT-C -Colour Pencil ), എന്നീ കുട്ടികൾക്ക് നൽകുന്ന ഡ്രോയിങ്ങിൽ കളർ ചെയുക എന്നുള്ളതും Age 11&12 ( CAT-D -Colour Pencil)-Drawing & Colouring, Age 13,14 &15 (CAT- E -Colour Pencil ) Drawing and Colouring    എന്നീ വിഭാഗങ്ങളിലുള്ളവർക്കു നൽകുന്ന  വിഷയത്തോടനുബന്ധിച്ചു  ഭാവനാപരമായി ചിത്രം വരച്ചു കളർ  ചെയ്യുക എന്നുള്ളതും ആയിരിക്കും മത്സരം. 

ടേബിൾ ക്വിസ് വിജയികൾക്കുള്ള സമ്മാനങ്ങൾ മത്സരശേഷം വിതരണം ചെയ്‌യുന്നതാണ് .ചിത്രരചന/ കളറിംഗ്  മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ 2023 August 26 -നു   ഓണാഘോഷ ത്തോടനുബന്ധിച്ചു വിതരണം ചെയ്യപ്പെടും. റെജിസ്ട്രെഷൻ തികച്ചും സൗജന്യമാണ്. പങ്കെടുക്കുവാൻ താത്‌പത്യമുള്ള കുട്ടികളുടെ  മാതാപിതാക്കൾ  മാർച്ച് 28  നു മുമ്പായി  ഓൺലൈൻ  ആയി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ, കൊടുത്തിരിക്കുന്ന ഫോൺ  നമ്പറുകളിൽ  ബന്ധപ്പെടുകയോ  ചെയ്യാവുന്നതാണ്.  

രജിസ്റ്റർ ചെയ്യുന്നതിനുള്ള  ലിങ്ക്:https://surveyheart.com/form/6409b769eb52030944b82503

Phone Nos. 0872747610 / 0870650671 / 0872872822 / 0877765728.

https://www.facebook.com/indiansingalway/

http://www.instagram.com/galwayindians_gicc/

Share this news

Leave a Reply

%d bloggers like this: