അനേകർക്ക് അനുഗ്രഹമായി ക്ലോൺമൽ നോമ്പുകാല ധ്യാനം

നോമ്പുകാല ഒരുക്കത്തോടനുബന്ധിച്ച് അയർലണ്ട് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ക്ളോൺമേലിൽ(Co.Tipperary) വച്ചു മാർച്ച് 13 തിങ്കളാഴ്ച നടത്തപ്പെട്ട നോമ്പുകാല ധ്യാനം അനേകർക്ക് അനുഗ്രഹമായി. അട്ടപ്പാടി റൂഹാമൗണ്ട് പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സി ആശ്രമത്തിൽ നിന്നും എത്തിയ ബഹു.സാംസൺ ക്രിസ്റ്റി അച്ചനാണ് ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. ബഹു.സാംസൺ അച്ചനോടൊപ്പം ബഹു. പോൾ തെട്ടയിൽ, ബഹു.ഷോജി വർഗീസ് പുത്തൻപുരയ്ക്കൽ എന്നീ വൈദികരും ശുശ്രൂഷകളിൽ പങ്കുചേർന്നു. ക്ളോൺമേലിനു പുറമേ വാട്ടർഫോർഡ്, ലിമറിക്ക്,കോർക്ക് തുടങ്ങിയ കൗണ്ടികളിൽ നിന്നും അനേകം മലയാളി കുടുംബങ്ങൾ ധ്യാനത്തിൽ പങ്കുചേരാനായി എത്തിച്ചേർന്നു. ബുധൻ,വ്യാഴം ദിവസങ്ങളിൽ കിൽക്കെന്നി, നാവൻ, ഡബ്ളിൻ എന്നീ സ്ഥലങ്ങളിലെ സീറോമലബാർ മാസ്സ് സെന്റർ ധ്യാന ശുശ്രൂഷകൾക്ക് ശേഷം ബെൽഫാസ്റ്റിലെ ധ്യാന ശുശ്രൂഷകൾക്കായി ബഹു.സാംസൺ അച്ചൻ യാത്രയാവുന്നതാണ്.

ധ്യാനശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക : 087 774 0812

Share this news

Leave a Reply

%d bloggers like this: