സ്വോഡ്സ് ക്രിക്കറ്റ് ക്ലബ്ബ് ക്രിക്കറ്റ് അയർലൻഡുമായി ചേർന്ന് കുട്ടികൾക്ക് പരിശീലനം നൽകുന്നു ; രജിസ്ട്രേഷൻ മാർച്ച് 20 വരെ മാത്രം

സ്വോഡ്സ് ക്രിക്കറ്റ് ക്ലബ്ബും ക്രിക്കറ്റ് അയര്‍ലന്‍ഡും സംയുക്തായി കുട്ടികള്‍ക്ക് ക്രിക്കറ്റ് പരിശീലനം നല്‍കുന്നു. ‘Smash it’ എന്ന പേരില്‍ നടക്കുന്ന പരിശീലനപരിപാടിയില്‍ അഞ്ചു വയസ്സു മുതല്‍ 9 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് അവസരം. പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ മാര്‍ച്ച് 20 ന് മുന്‍പായി തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സ്വോഡ്സ് ക്രിക്കറ്റ് ക്ലബ്ബ് അറിയിച്ചു.

മാര്‍ച്ച് 25 ശനിയാഴ്ച മുതലാണ് പരിശീലനം ആരംഭിക്കുന്നത്. തുടര്‍ന്ന് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം മൂന്ന് മണിമുതല്‍ 5 മണി വരെ ഡബ്ലിന്‍ സ്വോഡ്സ് ക്രിക്കറ്റ് ക്ലബ്ബില്‍ പരിശീലനം നടക്കും. പരിശീലന പരിപാടി ഏട്ട് ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്നതാണ്.

രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് : https://bit.ly/3YnUY1r

രജിസ്ട്രേഷന്‍ ഫോമില്‍ കുട്ടികളുടെ ബാറ്റ്, ടീ-ഷര്‍ട്ട് എന്നിവയുടെ അളവുകള്‍ തെറ്റകൂടാതെ നല്‍കണമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. 20 യൂറോയാണ് രജിസ്ട്രേഷന്‍ ഫീസ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 087 263 3364

comments

Share this news

Leave a Reply

%d bloggers like this: