വംശീയത-വിരുദ്ധ തത്വങ്ങളിൽ ഒപ്പുവയ്ക്കാനൊരുങ്ങി അയർലൻഡിലെ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ

അയര്‍ലന്‍ഡിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെ വംശീയ സമത്വത്തോടെ പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാക്കുന്ന വംശീയത-വിരുദ്ധ തത്വങ്ങളിൽ ഒപ്പിടാനൊരുങ്ങി അയര്‍ലന്‍ഡിലെ കോളേജുകള്‍.

രാജ്യത്തെ സര്‍വ്വകലാശാലകളിലും, കോളേജുകളിലും വംശീയ- ന്യൂനപക്ഷ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കെതിരായ വിവേചനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായുള്ള കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വംശീയ ന്യൂനപക്ഷ വിഭാഗങ്ങളിലെ ജീവനക്കാരില്‍ മൂന്നില്‍ ഒരു വിഭാഗം ആളുകളും ക്യാംപസിലോ, ഓണ്‍ലൈനിലോ വംശീയ-വിവേചനങ്ങള്‍ നേരിടുന്നതായി Higher Education Authority (HEA) നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ഇതുകൂടാതെ ഈ വിഭാഗങ്ങളിലെ ജീവനക്കാരെ ജോലിയില്‍ സ്ഥിരപ്പെടുത്തുന്നതിന് സ്ഥാപനങ്ങള്‍ക്ക് താത്പര്യം കുറവാണെന്നും, സ്വദേശികളായ ജീവനക്കാരെക്കാള്‍ കുറഞ്ഞ പ്രതിവര്‍ഷ ശമ്പളമാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്നും ഈ പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: