കേരള ഹൗസ് കാർണിവൽ -2023 ജൂൺ 17 ന്

അയര്‍ലന്‍ഡ് മലയാളികളെ ഉത്സവലഹരിയില്‍ ആറാടിക്കാനായി കേരളഹൗസ് ഐറിഷ് മലയാളി ക്ലബ്ബ് അണിയിച്ചൊരുക്കുന്ന കാര്‍ണിവല്‍ 2023 ജൂണ്‍ 17 ന് ഡബ്ലിനില്‍. ഡബ്ലിനിലെ Prmrose Lane ലുള്ള ലൂക്കന്‍ യൂത്ത് സെന്ററിലാണ് പരിപാടി നടക്കുക. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 8 മണിവരെ നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷപരിപാടികളാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്.

കുട്ടികള്‍ക്കായുള്ള വിവിധ ഗെയിമുകള്‍, ബോള്‍ ത്രോ, പെനാല്‍റ്റി ഷൂട്ടൌട്ട്, ഫേസ് പെയിന്റിങ്, വടംവലി, മെഗാ തിരുവാതിര, പാചകമത്സരം തുടങ്ങിയ നിരവധി ഔട്ട്ഡോര്‍ ഇവന്റുകളും, മാജിക് ഷോ, പെറ്റ് ഷോ, ചിത്രരചന, മലയാളം രചനാമത്സരങ്ങള്‍ തുടങ്ങി ഇന്‍ഡോര്‍ ഇവന്റുകളും, ഡാന്‍സ്, മാര്‍ഗ്ഗം കളി, ഗാനമേള, ചെണ്ടമേളം തുടങ്ങിയ നിരവധി കലാ-സാസ്കാരിക പരിപാടികളും ഇത്തവണ നടക്കും. കൂടാതെ നിരവധി ഭക്ഷണസ്റ്റാളുകളും ഒരുക്കും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേരളഹൗസ് ഭാരവാഹികള്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: