ഡബ്ലിനിൽ നിന്നും കാണാതായ 28 കാരനെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിച്ച് ഗാർഡ

ഡബ്ലിനില്‍ നിന്നും വെള്ളിയാഴ്ച മുതല്‍ കാണാതായ 28 വയസ്സുകാരന്‍ Andrew Brennan നെ കണ്ടെത്തുന്നതിന് വേണ്ടി തിരച്ചില്‍ ആരംഭിച്ച് ഗാര്‍ഡ. .യുവാവിനെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായവും ഗാര്‍ഡ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡബ്ലിന്‍ Glenageary യിലെ വീടിന് സമീപത്തുനിന്നുമാണ് ഇദ്ദേഹത്തെ കാണാതായത്. ആറടി ഉയരം, ബ്രൌണ്‍ നിറത്തിലുള്ള മുടി, നീലക്കണ്ണുകള്‍ എന്നീ പ്രത്യേകതകളുള്ള ഇദ്ദേഹം 151D രജിസ്ട്രേഷനിലുള്ള ചുവന്ന സുസുക്കി സ്വിഫ്റ്റ് കാറായിരുന്നു ഓടിച്ചിരുന്നത്.

ഈ യുവാവിനെ സംബന്ധിച്ച് എന്തെങ്കിലു വിവരം ലഭിക്കുന്നവര്‍ Dun Laoghaire ഗാര്‍‍ഡ സ്റ്റേഷനിലോ(01 6665000) ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ, ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ ബന്ധപ്പെടേണ്ടതാണ്.

Share this news

Leave a Reply

%d bloggers like this: