ആർഎസ്എസ് നും മോദിക്കും പിടിച്ചു കെട്ടാൻ കഴിയുന്ന കേവലം ഒരു മനുഷ്യനല്ല രാഹുൽ ഗാന്ധി : ഒഐസിസി അയർലൻഡ്

“ലളിത് മോദി, ധീരവ് മോദി എന്നിവർ രാജ്യത്തെ ബാങ്ക് കൊള്ളയടിച്ച് ഇവിടുന്ന് ഓടിപ്പോയി” ഈ വാക്കുകൾകൊണ്ട് രാഹുൽ ഗാന്ധി അയോഗ്യൻ ആയി മുദ്ര കുത്തപെട്ടെങ്കിൽ ആ അയോഗ്യതയെ അഭിമാനത്തോടെ സ്വീകരിക്കുന്നു എന്ന് ഒഐസിസി അയർലൻഡ് പ്രതികരിച്ചു.

“സത്യം വിളിച്ചു പറയുന്നത് അയോഗ്യത ആണെങ്കിൽ… നേരിനു വേണ്ടി പോരാടുന്നത് അയോഗ്യത ആണെങ്കിൽ… അതേ ആയാൾ അയോഗ്യനാണ്…ആരുടെ മുന്നിലും ചങ്കൂറ്റത്തോടെ നിന്ന് പൊരുതാൻ ധൈര്യമുള്ള അയോഗ്യൻ. മോദിക്കും അദാനിക്കും സത്യത്തെ ഭയമില്ലെങ്കിൽ കഷ്ടപ്പെട്ട് ഈ അയോഗ്യൻ പട്ടം കെട്ടിച്ചമക്കണ്ട ആവശ്യം എന്തായിരുന്നു..?”

“ജനങ്ങൾക്ക് മുന്നിൽ ആർഎസ്എസ് ഉണ്ടാക്കിയെടുത്ത ഈ മുഖംമൂടി അഴിഞ്ഞു വീഴാതിരിക്കാൻ ചോദ്യം ചോദിച്ചവനെ ഇല്ലാതാകുന്ന ഈ തരം താന്ന പ്രേവർത്തി അവർക്കേ ചെയ്യാൻ കഴിയു… അധികാരം എടുത്തുകളഞ്ഞാലും, അയോഗ്യനാക്കിയാലും ആ ചോദ്യം തലമുറയോളം നിലനിൽക്കും. ആർഎസ്എസ് ന് പിടിച്ചു കെട്ടാൻ കഴിയുന്ന കേവലം ഒരു മനുഷ്യനല്ല രാഹുൽ ഗാന്ധി, മറിച് അയാൾ ഒരു പ്രസ്ഥാനമാണ്, ഒരു പ്രസ്ഥാനത്തിന്റെ നെടുംതൂണാണ് “- ഒഐസിസി അയർലൻഡ് ഭാരവാഹികള്‍ പറഞ്ഞു.

“എത്ര നീചമായ മാർഗത്തിലൂടെ നിങ്ങൾ അയാളെ തകർക്കാൻ ശ്രമിച്ചാലും ആർജ്ജവത്തോടെ അയാൾ പൊന്തിവരും… കാരണം തീയിൽ കുരുത്തത് വെയിലത്ത്‌ വാടില്ല…സത്യമേ ജയിക്കു. പാൽകുപ്പിയായി തരംതാഴ്ത്താൻ ശ്രെമിച്ചവർക്ക് മുൻപിൽ വടവൃക്ഷമായി വെരുന്നിയപ്പോൾ വേരോടെ പിഴുതുമാറ്റാൻ ഉള്ള ശ്രെമം വിജയിക്കില്ല. കാരണം ആ വേരുകൾ ആഴ്ന്നിരിക്കുന്നത് ഇന്ത്യൻ ജനതയുടെ മനസിലാണ്. അസത്യത്തിൽ ഊന്ന് നിൽക്കുന്ന സംഘപരിവാറിന്റെ ആശയങ്ങളോട് ഒത്തുചേർന്നു പോകുന്നതാണ് യോഗ്യതയായി കണക്കാനുന്നതെങ്കിൽ ആ യോഗ്യത രാഹുൽ ഗാന്ധിക് ഇല്ല. മറിച് സംഘപരിവാറിന്റെ അക്രമ രാഷ്ട്രീയതിനെതിരെ സത്യത്തിന്റെ ചാട്ടവാർ ഉയരുതുന്നതാണ് രാഹുൽ ഗാന്ധിയുടെ യോഗ്യത.”

രാഹുൽ ഗാന്ധിയെ എം p സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ സംഭവത്തിൽ ഒഐസിസി അയർലൻഡ് ഭാരവാഹികളായ
ലിങ്ക്‌ വിൻസ്റ്റർ, സാൻജോ മുളവരിക്കൽ ,പുന്നമട ജോർജ്കുട്ടി , റോണീ കുരിശിങ്കൽപറമ്പിൽ എന്നിവർ പ്രതികരിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: