വെക്സ്‌ഫോർഡ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം ഇന്നുമുതൽ തുറന്നു പ്രവർത്തിക്കും

തീപിടുത്തമുണ്ടായ വെക്സ്‌ഫോർഡ് ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. അതേസമയം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്.

ഇന്നുമുതല്‍ തുറന്നുപ്രവര്‍ത്തിക്കുന്ന Paediatric Assessment Unit (PAU) ദിവസവും രാവിലെ 8 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തിക്കുക. പതിനാറ് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള ചികിത്സ ഈ യൂണിറ്റില്‍ ലഭ്യമാവും. ജി.പി റെഫറല്‍ ലെറ്റര്‍ ഉള്ളവര്‍ക്കും ആശുപത്രിയില്‍ അപ്പോയിന്‍മെന്റ് എടുത്തവര്‍ക്കും ഇവിടെ ചികിത്സ ലഭിക്കും. അപ്പോയിന്‍മെന്റ് എടുക്കാനുള്ള നമ്പര്‍ : 0861041628

Sprains, strains, എല്ലുപൊട്ടല്‍, ചെറിയ പൊള്ളല്‍, മുറിവ്, ആസ്തമ, പനി, തൊണ്ടവേദന, ശര്‍ദ്ദി, വയറിളക്കം തുടങ്ങിയവയ്ക്കുള്ള ചികിത്സ പീഡിയാട്രിക് അസസ്സ്മെന്റ് യൂണിറ്റില്‍ ലഭ്യമാവും.

വെക്സ്‌ഫോർഡ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം അടഞ്ഞുകിടക്കുന്നതിനാല്‍ അടിയന്തിര സാഹചര്യത്തില്‍ രോഗികളെ മറ്റു ആശുപത്രികളിലെ എമര്‍ജന്‍സി വിഭാഗങ്ങളിലേക്ക് കൊണ്ടുപോവണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മാര്‍ച്ച് 1 നായിരുന്നു വെക്സ്ഫോ‍ഡ് ജനറല്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആളപയാമില്ലെങ്കിലും ആശുപത്രിയുടെ പ്രവര്‍ത്തുനം ഇതുമൂലം തടസ്സപ്പെട്ടിരുന്നു. ഇരുനൂറിലധികം രോഗികളെയായിരുന്നു ഇവിടെ നിന്നും മാറ്റിയത്. തീപിടുത്തത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയിലെ മറ്റേണിറ്റി സേവനങ്ങള്‍ പുനരാരംഭിച്ചിരുന്നു. പിന്നീട് റേഡിയോളജി വിഭാഗവും, ഒ.പി വിഭാഗവും പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: