ഡബ്ലിൻ ലിറ്റററി അവാർഡ്-2023 ;ഷോട്ട്‍ലിസ്റ്റ് പ്രഖ്യാപിച്ചു

ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ ലിറ്റററി അവാര്‍ഡിനുള്ള ഷോട്ട്‍ലിസ്റ്റ് പ്രഖ്യാപിച്ചു. ആറ് നോവലുകളാണ് ഷോട്ട് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.

അമേരിക്കന്‍ എഴുത്തുകാരനായ Anthony Doerr രചിച്ച ‘Cloud Cuckoo Land’, അമേരിക്കന്‍ എഴുത്തുകാരന്‍ Percival Everett രചിച്ച ‘The Trees’, മെക്സിക്കന്‍ എഴുത്തുകാരിയായ Fernanda Melchor ന്റെ ‘Paradais'(പരിഭാഷ – Sophie Hughes), ജര്‍മ്മന്‍ എഴുത്തുകാരി Katja Oskamp എഴുതിയ Marzahn; ‘Mon Amour'(പരിഭാഷ – Jo Heinrich), ക്രൊയേഷ്യന്‍ എഴുത്തുകാരി Ivana Sajko ന്റെ ‘Love Novel'(പരിഭാഷ- Mima Simić), കനേഡിയന്‍-വിയറ്റ്നാമീസ് എഴുത്തുകാരി Kim Thúy എഴുതിയ ‘Em’ (പരിഭാഷ- Sheila Fischman) എന്നീ നോവലുകളാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഒരുലക്ഷം യൂറോയാണ് പുരസ്കാരത്തിന് അര്‍ഹമാവുന്ന രചയിതാവിന് ലഭിക്കുക. സൃഷ്ടി പരിഭാഷയാണെങ്കില്‍ പുരസ്കാരത്തുകയില്‍ നിന്നും 25000 യൂറോ പരിഭാഷാകന് ലഭിക്കും. ലോകത്താകമാനമുള്ള വായനക്കാരും, ലൈബ്രറികളുമാണ് പുരസ്കാരത്തിനായുള്ള നോമിനേഷനുകള്‍ നല്‍കുന്നത്.

ഈ വര്‍ഷത്തെ ഡബ്ലിന്‍ അന്താരാഷ്ട്ര സാഹിത്യോത്സവ വേദിയില്‍ വച്ച് ഡബ്ലിന്‍ ലോര്‍ഡ് മേയര്‍ Caroline Conroy പുരസ്കാരം പ്രഖ്യാപിക്കും.

Share this news

Leave a Reply

%d bloggers like this: