ശ്വാസകോശ അണുബാധ ; ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ

ഫ്രാന്‍സിസ് മാര്‍പാപ്പയെ ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോമിലെ Gemelli ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ഏതാനും ദിവസങ്ങള്‍ അദ്ദേഹം ആശുപത്രിയില്‍ തുടരേണ്ടി വന്നേക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ശ്വസനത്തിന് ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്ന് പരിശോധനയ്ക്കായി ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ശ്വാകോശ അണുബാധയാണെന്ന് കണ്ടെത്തുകയായിരുന്നു.

അസുഖത്തെത്തുടര്‍ന്ന് ഇന്ന് രാവിലെ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ അപ്പോയിന്‍മെന്റുകളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ഈയാഴ്ച നടക്കാനിരിക്കുന്ന Palm Sunday ചടങ്ങുകളില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും നിലവില്‍ ഉറപ്പിക്കാനാവില്ല. ഈസ്റ്ററിന് മുന്നോടിയായുള്ള തിരക്കുകളിലേക്ക് കടക്കുന്നതിനിടെയാണ് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്.

കാല്‍മുട്ട് വേദനയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ന‌ടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വീല്‍ചെയറിലായിരുന്നു അദ്ദേഹത്തിന്റ സഞ്ചാരം. 2021 ജൂലൈ മാസത്തില്‍ Gemelli ആശുപത്രിയില്‍ അദ്ദേഹം ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.

Share this news

Leave a Reply

%d bloggers like this: