സഭയിൽ വിശ്വാസവോട്ട് നേടി അയർലൻഡ് സർക്കാർ

അയര്‍ലന്‍ഡ് പാര്‍ലിമെന്റ് Dáil ല്‍ വിശ്വാസവോട്ട് നേടി ലിയോ വരദ്കറുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. 86 അംഗങ്ങള്‍ സര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്തപ്പോള്‍ 67 അംഗങ്ങള്‍ എതിര്‍ത്തു വോട്ട് ചെയ്തു.

രാജ്യത്തെ എവിക്ഷന്‍ ബാന്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലേബര്‍ പാര്‍ട്ടി മുന്നോട്ട് വച്ച അവിശ്വാസപ്രമേയത്തിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വിശാസവോട്ടെടുപ്പ് നടന്നത്. രണ്ടര മണിക്കൂറിലധികം നീണ്ടു നിന്ന ചര്‍ച്ചയ്ക്കൊടുവിലായിരുന്നു വോട്ടെടുപ്പ്.

ഗ്രീന്‍ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട Neasa Hourigan ന്റേതടക്കം നിരവധി സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയും കഴിഞ്ഞ ദിവസം നടന്ന വിശാസവോട്ടെടുപ്പില്‍ സര്‍ക്കാരിന് ലഭിച്ചു. വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണെങ്കില്‍ ഇന്നലെ രാത്രി തന്നെ ‍ സഭ പിരിച്ചുവിട്ട് ഏപ്രില്‍ മാസത്തില്‍ തന്നെ രാജ്യം തിരഞ്ഞെടുപ്പിലേക്ക് കടക്കുമെന്ന് ലിയോ വരദ്കര്‍ പ്രഖ്യാപിച്ചിരുന്നു.

ലേബര്‍ പാര്‍ട്ടി നടത്തിയ രാഷ്ട്രീയ നാടകമായിരുന്നു കഴിഞ്ഞ ദിവസത്തെ അവിശ്വാസ പ്രമേയമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ കുറ്റപ്പെടുത്തി.വിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ചയില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Share this news

Leave a Reply

%d bloggers like this: