വെന്റിലേറ്റർ അനുബന്ധ ന്യൂമോണിയ തടയാനുള്ള ഉപകരണം വികസിപ്പിച്ച് അയർലൻഡിൽ നിന്നുള്ള മെഡിക്കൽ സംഘം

വെന്റിലേറ്റര്‍-അനുബന്ധ-ന്യൂമോണിയ (Ventilator-associated Pneumonia VaP) തടയുന്നതിനായുള്ള ഉപകരണം വികസിപ്പിച്ച് അയര്‍ലന്‍ഡില്‍ നിന്നുള്ള മെഡിക്കല്‍ സംഘം. കോര്‍ക്ക് ആസ്ഥാനമായുള്ള Health Innovation and Hub Ireland മായി ചേര്‍ന്നാണ് പുതിയ ഉപകരണം വികസിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗങ്ങളില്‍ വെന്റിലേറ്ററില്‍ കിടക്കുന്ന രോഗികളില്‍ സാധാരണയായി കാണപ്പെടുന്ന സങ്കീര്‍ണ്ണമായ ഒരു അവസ്ഥയാണ് VaP. രോഗികളുടെ മരണസാധ്യത കൂട്ടാന്‍ പലപ്പോവും ഈ അവസ്ഥ കാരണമാവാറുണ്ട്. ഇത്തരം രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രികള്‍ക്ക് കൂടുതല്‍ തുക ചിലവഴിക്കേണ്ടിയും വരാറുണ്ട്.

നഴ്സുമാരായ Emily Naylor, Beatriz Tejada Rios എന്നിവരും, ട്രിനിറ്റി കോളേജ് മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ Ignacio Martin-Loeches എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കണ്ടുപിടുത്തത്തിനു പിന്നിലുളള സംഘം. നിലവില്‍ കണ്ടുപിടിച്ച ഉപകരണം രോഗികളില്‍ നല്ല മാറ്റമുണ്ടാക്കുന്നതായി ക്ലിനിക്കല്‍ നഴ്സ് ഫെസിലിറ്റേറ്റര്‍ കൂടിയായ Naylor പറഞ്ഞു.

Health Innovation and Hub ന്റെയും, എന്റര്‍പ്രൈസ് അയര്‍ലന്‍ഡിന്റെയും സഹകരണത്തോടെ ഉപകരണം പൂര്‍ണ്ണരൂപത്തിലേക്കെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അവര്‍ പങ്കുവയ്ക്കുന്നത്. അയര്‍ലന്‍ഡിലെ ബിസിനസ്, എന്റര്‍പ്രൈസ്, ഇന്നോവേഷന്‍, ആരോഗ്യ വകുപ്പുകളും, എന്റര്‍പ്രൈസ് അയര്‍ലന്‍ഡും, HSE യും ചേര്‍ന്ന് സ്ഥാപിച്ച സ്ഥാപനമാണ് Health Innovation and Hub.

Share this news

Leave a Reply

%d bloggers like this: