ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ മെയ് മാസങ്ങളിലായി വിവിധ കുർബാന സെൻ്ററുകളിൽ നടക്കും. യൂറോപ്പിനായുള്ള സീറോ മലബാർ സഭാ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ. സ്റ്റീഫൻ ചിറപ്പണത്ത് തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. സീറോ മലബാർ ക്രമത്തിൽ ഈ വർഷം നൂറോളം കുട്ടികളാണ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. കൂദാശാ സ്വീകരണത്തിനായി ചാപ്ലിന്മാരുടേയും കാറ്റിക്കിസം അദ്യാപകരുടേയും നേതൃത്വത്തിൽ കുട്ടികളെ ആത്മീയമായി ഒരുക്കിവരുന്നു.

ഇന്ന് (ഏപ്രിൽ 11 ചൊവ്വാഴ്ച്) വൈകിട്ട് മൂന്നു മണിക്ക് ബ്ലാക്ക് റോക്ക് ഗാർഡിയൻ ഏയ്ഞ്ചൽ ദേവാലയത്തിലും, ഏപ്രിൽ 12 ബുധനാഴ്ച് രാവിലെ പത്ത് മണിക്ക് നാവൻ ജോൺസ്ടൗൺ നേറ്റിവിറ്റി ദേവാലയത്തിലും ഉച്ചകഴിഞ്ഞ് 2:30 നു സോർഡ്സ് റിവർവാലി സെൻ്റ് ഫിനിയൻസ് ദേവാലയത്തിൽവച്ചും കുട്ടികളുടെ ആദ്യകുർബാന സ്വീകരണം നടക്കും.

ബ്യൂമൗണ്ട് ചർച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തിൽ ഏപ്രിൽ 13 വ്യാഴാഴ്ച വൈകിട്ട് നാലു മണിക്കും, താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ ഏപ്രിൽ 15 ശനിയാഴ്ച 9:30 നും, ബ്ലാഞ്ചാർഡ്സ് ടൗൺ ഹൺസ്ടൗൺ ചർച്ച് ഓഫ് സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 1:30 നും ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടക്കും.ഇഞ്ചിക്കോർ കുർബാന സെൻ്ററിലെ കുട്ടികൾ ഏപ്രിൽ 22 ശനിയാഴ്ച് വൈകിട്ട് 3 മണിക്ക് റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽവച്ച് ഈശോയെ സ്വീകരിക്കും.

കുട്ടികളുടെ പ്രഥമ കുമ്പസാരം താല ഫെർട്ടകയിൻ ചർച്ച് ഓഫ് ഇൻക്രാനേഷനിൽ നടന്നു. കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത ചടങ്ങുകൾക്ക് സീറൊ മലബാർ സഭാ കോർഡിനേറ്റർ റവ. ഫാ. ജോസഫ് ഓലിയകാട്ടിൽ ചാപ്ലിന്മാരായ ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാൻ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

Share this news

Leave a Reply

%d bloggers like this: