ഡബ്ലിനിൽ പുതിയ വിമാന നവീകരണ ശാല നിർമ്മിക്കാൻ Ryanair; 200 പേർക്ക് തൊഴിലവസരം

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 40 മില്യണ്‍ യൂറോ മുടക്കി പുതിയ വിമാന സൂക്ഷിപ്പ്-നവീകരണ ശാല നിര്‍മ്മിക്കാന്‍ Ryanair. ഇതുവഴി ഇവിടെ പുതുതായി 200 പേര്‍ക്ക് ജോലി ലഭിക്കും. എഞ്ചിനീയറിങ്, എയര്‍ക്രാഫ്റ്റ് മെക്കാനിക് എന്നീ രംഗങ്ങളിലാകും ജോലികള്‍.

120,000 ചതുരശ്ര അടി വലിപ്പത്തിലാണ് നവീകരണശാല നിര്‍മ്മിക്കുന്നത്. 2026-ഓടെ 600 വിമാനങ്ങളാകും Ryanair-ന്റെ ഉടമസ്ഥതയില്‍ ഉണ്ടാകുകയെന്നതിനാല്‍, ഇവയില്‍ പലതിന്റെയും അറ്റകുറ്റപ്പണികള്‍ക്ക് വലിയ സഹായമാകും പുതിയ കേന്ദ്രം.

ഈ വര്‍ഷം അവസാനത്തോടെ പണി ആരംഭിക്കാനും, 2025-ഓടെ പൂര്‍ത്തിയാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഡബ്ലിന്‍ തങ്ങളുടെ രണ്ടാമത്തെ വലിയ എയര്‍ ബേസ് ആണെന്നു പറഞ്ഞ Ryanair CEO Eddie Wilson, പുതിയ ഒഴിവുകളിലേയ്ക്ക് ജോലിക്കാരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയും പങ്കുവച്ചു. ഈ രംഗത്ത് വിദഗ്ദ്ധരെ തന്നെ വേണമെന്നതാണ് ഒരു പ്രധാന വെല്ലുവിളി. അതേസമയം Ryanair എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ജോലിക്കാര്‍ക്കായി അപ്രന്റിസ് പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് Wilson കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: