യു.കെയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു

യു.കെയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.

പ്ലിമൌത്ത് : പ്ലിമൌത്തിൽ കുടുംബ സമേതം താമസിച്ച് വന്ന ശ്രീ ഷൈജു സ്കറിയ ജെയിംസാണ് (37 വയസ്സ്) ഏപ്രിൽ 18 ചൊവ്വാഴ്ച്ച ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞത്.

ശ്രീ ഷൈജു സ്കറിയ ജെയിംസിന്റെ ഭാര്യ ശ്രീമതി നിത്യ ഷൈജു മൂന്ന് ദിവസം മുൻപാണ് സിസേറിയനിലൂടെ ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയത്. ഹോസ്പിറ്റിലിൽ കഴിയുന്ന ഭാര്യയും കുഞ്ഞിനെയും കണ്ടതിന് ശേഷം ശ്രീ ഷൈജു ഭക്ഷണം കഴിക്കുവാനായി ഹോസ്പിറ്റൽ കാന്റീനിലേക്ക് പോയത്. എന്നാൽ ശ്രീ ഷൈജു തിരികെ എത്തുവാൻ വൈകിയപ്പോൾ ഭാര്യ ശ്രീമതി നിത്യ ശ്രീ ഷൈജുവിന്റെ ഫോണിലേക്ക് വിളിച്ചുവെങ്കിലും ഫോൺ ആരും എടുത്തില്ല. ഇവരുടെ സ്കൂളിൽ പഠിക്കുന്ന മൂത്ത കുട്ടിയെ സ്കൂളിൽ നിന്നും എടുക്കേണ്ട സമയവും അടുത്തിരുന്നു. എന്തോ പ്രശ്നം ഉണ്ടായെനന്ന് മനസ്സിലാക്കിയ ശ്രീമതി നിത്യ പെട്ടന്ന് തന്നെ ഹോസ്പിറ്റൽ സെക്യൂരിറ്റിയെ വിവരം അറിയിച്ചു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയ തെരച്ചിലിൽ ടോയ്‌ലെറ്റിൽ വീണ് കിടക്കുന്ന ശ്രീ ഷൈജുവിനെയാണ് കണ്ടത്. ഉടൻ തന്നെ ആംബുലൻസ് ക്രൂ എത്തി ഹോസ്പിറ്റിലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

മക്കൾ : ആരവ് ഷൈജു (4 വയസ്സ്), അന്ന മേരി ഷൈജു (മൂന്ന് ദിവസം).

മൃതദേഹം ഇപ്പോൾ ഹോസ്പിറ്റിലിൽ സൂക്ഷിച്ചിരിക്കുന്നു.

Share this news

Leave a Reply

%d bloggers like this: