അയർലണ്ടിൽ 400 പേർക്ക് ജോലി പ്രഖ്യാപിച്ച് Boston Scientific

കൗണ്ടി ടിപ്പററിയിലെ Clonmel-ല്‍ നടത്തുന്ന പുതിയ നിക്ഷേപ പദ്ധതി വഴി വരും വര്‍ഷങ്ങളില്‍ രാജ്യത്ത് 400 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് Boston Scientific. ഓഫിസ്, നിര്‍മ്മാണ കേന്ദ്രം എന്നിവയുടെയെല്ലാം വികസനത്തിനായി 80 മില്യണ്‍ യൂറോയാണ് ആരോഗ്യഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനി ചെലവിടുക.

കേന്ദ്രത്തിലെ ഊര്‍ജ്ജഉപയോഗം 90 ശതമാനത്തിലധികവും പാരമ്പര്യേതര (renewable) ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്നാക്കിമാറ്റാനുള്ള നടപടികളും എടുക്കും.

പ്രൊഡക്ഷന്‍, എഞ്ചിനീയറിങ്, ക്വാളിറ്റി, സപ്ലൈ ചെയര്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എന്നീ വിഭാഗങ്ങളിലേയ്ക്ക് വിദഗ്ദ്ധരായവര്‍ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചുകഴിഞ്ഞു.

Clonmel-ല്‍ കമ്പനി 25-ആം വര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎസിലാണ് Boston Scientific-ന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ്.

Share this news

Leave a Reply

%d bloggers like this: