അയർലണ്ടിൽ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ വാസയോഗ്യമാക്കാൻ 150 മില്യന്റെ പദ്ധതിയുമായി സർക്കാർ

അയര്‍ലണ്ടിലെ ടൗണുകളിലും നഗരങ്ങളിലും ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ എന്നിവ വാങ്ങി, വാസയോഗ്യമാക്കാനായി 150 മില്യണ്‍ യൂറോ വകയിരുത്തിയതായി പ്രധാനമന്ത്രി ലിയോ വരദ്കര്‍. Housing for All പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം.

Urban Regeneration Development Fund ലഭിക്കാന്‍ അര്‍ഹതയുള്ള നഗരങ്ങളിലെയും, ടൗണുകളിലെയും തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് ഈ പണം ലഭിക്കുക. ഫണ്ട് ലഭിക്കാനായി അപേക്ഷിക്കുന്ന ഓരോ തദ്ദേശസ്ഥാപനവും 4,850 വീടുകള്‍ ഇത്തരത്തില്‍ കണ്ടെത്തി നല്‍കണം. ഇവ എല്ലാം വാങ്ങാനും, വാസയോഗ്യമാക്കാനുമുള്ള ഫണ്ട് സര്‍ക്കാര്‍ നല്‍കും.

Housig For All പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ജനുവരി മുതല്‍ 12,987 വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ സമയം നിര്‍മ്മാണമാരംഭിച്ച വീടുകളെക്കാള്‍ 7% അധികമാണിത്. 2023-ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ പുതുതായി പണി പൂര്‍ത്തിയാക്കിയത് 6,716 വീടുകളാണ്. 2022-ന്റെ ആദ്യ പാദത്തെക്കാള്‍ 20% അധികമാണിത്.

Share this news

Leave a Reply

%d bloggers like this: