കോർക്കിൽ മലയാളി കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ

കോര്‍ക്കില്‍ പാലക്കാട് സ്വദേശിയായ മലയാളി സ്ത്രീ കൊല്ലപ്പെട്ടു. Wilton-ലെ Cardinal Court-ലുള്ള വീട്ടില്‍ വച്ച് വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

40-നടുത്ത് പ്രായമുള്ള ഇവര്‍ ഏതാനും മാസങ്ങള്‍ മുമ്പാണ് അയര്‍ലണ്ടിലെത്തിയത്. കോര്‍ക്കില്‍ ജോലി ചെയ്യുകയായിരുന്നു. കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് 40-ലേറെ പ്രായമുള്ള ഒരാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

അന്വേഷണത്തിന്റെ ഭാഗമായി ഇതെക്കുറിച്ച് എന്തെങ്കിലും അറിവുള്ളവര്‍ താഴെ പറയുന്ന നമ്പറുകളിലോ, തൊട്ടടുത്ത സ്‌റ്റേഷനിലോ ങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ വ്യക്തമാക്കി:
Togher Garda Station: (021) 494 7120
Garda Confidential Line: 1800 666 111

Share this news

Leave a Reply

%d bloggers like this: